വിറകിനൊപ്പം വിലയും കത്തിപ്പടരും: പുകയില്ലാ അടുപ്പുകൾക്ക് ബുക്കിംഗ് ഏറുന്നു

പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നു ബ​ദ​ല്‍​മാ​ര്‍​ഗ​മാ​യി വി​റ​ക് അ​ടു​പ്പു​ക​ളി​ലേ​ക്കും പു​ക​യി​ല്ലാ അ​ടു​പ്പു​ക​ളി​ലേ​ക്കും തി​രി​യു​ക​യാ​ണ് ആ​ളു​ക​ള്‍. ഹോ​ട്ട​ലു​ക​ള്‍ വ​രെ പു​ക​യി​ല്ലാ അ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​തു​ട​ങ്ങി. ഇ​തോ​ടെ വി​റ​കി​നും അ​റ​ക്ക​പ്പൊ​ടി​ക്കും വി​ല കു​ത്ത​നേ ഉ​യ​ര്‍​ന്നു. അ​ടു​ക്ക​ള​ക​ളി​ൽ റോ​ക്ക​റ്റ് സ്റ്റൗ​വും സ്ഥാ​നം​പി​ടി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പു​ക​യി​ല്ലാ​ത്ത അ​ടു​പ്പു​ക​ള്‍​ക്കാ​യി ഹോ​ട്ട​ലു​ട​മ​ക​ളാ​ണ് കൂ​ടു​ത​ലും ബ​ന്ധ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ആ​ലു​വ​യി​ലെ പു​ക​യി​ല്ലാ അ​ടു​പ്പ് നി​ര്‍​മാ​ണ​ക്കാ​രാ​യ വി​ഷ്ണു ഇ​ന്‍​ഡ​സ്ട്രീ​സ് പ്ര​തി​നി​ധി പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കാ​ക്ക​നാ​ട്, ഏ​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റു ഹോ​ട്ട​ലു​ക​ള്‍ ഇ​തി​ന​കം ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഒ​രു ദി​വ​സം​കൊ​ണ്ട് അ​ടു​പ്പ് സ്ഥാ​പി​ച്ച് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണു പ​ല​രും ചോ​ദി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ ചെ​യ്തു​കൊ​ടു​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​തെ ഓ​ട്ട​ത്തി​ലു​മാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍.

ഡി​മാ​ന്‍​ഡ് കൂ​ടി​യ​തോ​ടെ വി​റ​കി​നും അ​റ​ക്ക​പ്പൊ​ടി​ക്കും വി​പ​ണി​യി​ല്‍ റി​ക്കാ​ര്‍​ഡ് വി​ല​യാ​ണി​പ്പോ​ള്‍. ഒ​രാ​ഴ്ച​യ്ക്കി​ടെ വി​റ​ക് ട​ണ്ണി​ന് 500 രൂ​പ വ​രെ​യാ​ണു വ​ര്‍​ധി​ച്ച​ത്. ഹോ​ട്ട​ലു​ക​ളും ചെ​റു​കി​ട ബേ​ക്ക​റി​ക​ളും വീ​ണ്ടും വി​റ​കി​ലേ​ക്കും അ​റ​ക്ക​പ്പൊ​ടി അ​ടു​പ്പു​ക​ളി​ലേ​ക്കും മാ​റി​യ​താ​ണ് വി​പ​ണി​യി​ല്‍ പെ​ട്ടെ​ന്നു ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

ത​ടി​ക​ള്‍ അ​റു​ത്തു പ​ല​ക​ക​ളാ​ക്കി​യ​ശേ​ഷം ബാ​ക്കി വ​രു​ന്ന വി​റ​ക് ട​ണ്ണി​ന് 1500 രൂ​പ മു​ത​ല്‍ 2000 രൂ​പ വ​രെ​യും റ​ബ​ര്‍ വി​റ​കി​ന് 3000 മു​ത​ല്‍ 3500 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു. ന​ന്നാ​യി ഉ​ണ​ങ്ങി​യ​തും മു​റി​ച്ച​തു​മാ​യ വി​റ​ക് കി​ലോ​ഗ്രാ​മി​ന് 10 മു​ത​ല്‍ 25 വ​രെ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഈ​ടാ​ക്കാ​റു​ണ്ട്. ക്വി​ന്‍റ​ലി​നു ശ​രാ​ശ​രി 400 മു​ത​ല്‍ 600 വ​രെ​യാ​ണു നി​ല​വി​ലെ വി​പ​ണി വി​ല. വി​റ​ക് ചി​പ്പു​ക​ള്‍ കി​ലോ​ഗ്രാ​മി​ന് പ​ത്തു രൂ​പ​യും വി​റ​ക് പെ​ല്ല​റ്റു​ക​ള്‍​ക്ക് കി​ലോ​യ്ക്ക് 20 മു​ത​ല്‍ 25 വ​രെ​യാ​യി. കൈ​വി​റ​കി​ന് 2700 വ​രെ​യും വി​ല​യു​ണ്ട്.

അ​റ​ക്ക​പ്പൊ​ടി ഒ​രു ചാ​ക്കി​ന് 50 മു​ത​ൽ 80 രൂ​പ വ​രെ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 150 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി. അ​റ​ക്ക​പ്പൊ​ടി ക​ട്ട​ക​ളാ​ക്കി വ​ലി​യ ഫാ​ക്ട​റി​ക​ള്‍ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഇ​തു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

Related posts

Leave a Comment