നാ​ടൊ​ന്നാ​കെ ക്യൂ​വി​ൽ… സി​ലി​ണ്ട​ര്‍ ഉ​ണ്ടോ? ഇ​പ്പോ​ള്‍ വ​ന്നാ​ല്‍ ഒ​രെ​ണ്ണം കി​ട്ടു​മോ? ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളി​ലേ​ക്ക് നി​ല​യ്ക്കാ​ത്ത ഫോ​ൺ​വി​ളി

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി ഓ​​രോ ദി​​വ​​സം പി​​ന്നി​​ടു​​മ്പോ​​ഴും സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളെ സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ക​​യാ​​ണ്. ഗാ​​ര്‍​ഹി​​ക ആ​​വ​​ശ്യ​​ത്തി​​നു​​ള്ള സി​​ലി​​ണ്ട​​റു​​ക​​ള്‍ എ​​ടു​​ക്കു​​ന്ന​​തി​​നാ​​യി ഏ​​ജ​​ന്‍​സി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ വ​​ലി​​യ ക്യൂവാ​​ണ്. ഫോ​​ണി​​ല്‍ ബു​​ക്ക് ചെ​​യ്തു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന മൊ​​ബൈ​​ല്‍ ന​​മ്പ​​റി​​ലേ​​ക്കു ഡെ​​ലി​​വ​​റി ഓ​​ത​​ന്‍റി​​ഫി​​ക്കേ​​ഷ​​ന്‍ കോ​​ഡ് (ഡി​​എ​​സി) ന​​മ്പ​​ര്‍ ല​​ഭി​​ച്ച​​വ​​ര്‍​ക്കു മാ​​ത്ര​​മേ പു​​തി​​യ സി​​ലി​​ണ്ട​​റു​​ക​​ള്‍ ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍​നി​​ന്നു ന​​ല്കു​​ന്നു​​ള്ളൂ.

പ​​ല​​രും ര​​ണ്ടു ദി​​വ​​സം തു​​ട​​ര്‍​ച്ച​​യാ​​യി ഫോ​​ണി​​ലൂ​​ടെ പ​​രി​​ശ്ര​​മി​​ച്ചാ​​ണു സി​​ലി​​ണ്ട​​ര്‍ ബു​​ക്ക് ചെ​​യ്യു​​ന്ന​​ത്. മ​​റ്റു ചി​​ല​​ര്‍ ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​മ്പ​​നി​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ​​യും ബു​​ക്ക് ചെ​​യ്യു​​ന്നു​​ണ്ട്. പ​​ല ഏ​​ജ​​ന്‍​സി​​ക​​ളി​​ലും 150 മു​​ത​​ല്‍ 200 വ​​രെ സി​​ലി​​ണ്ട​​റു​​ക​​ള്‍ മാ​​ത്ര​​മേ സ്റ്റോ​​ക്കു​​ള്ളൂ.
സി​​ലി​​ണ്ട​​റു​​ക​​ള്‍ തീ​​രു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു തൊ​​ട്ട​​ടു​​ത്തു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ത​​ന്നെ പു​​തി​​യ സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ ലോ​​ഡ് എ​​ത്തു​​മെ​​ന്നും ഏ​​ജ​​ന്‍​സി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു.

വി​​ശ്ര​​മ​​മി​​ല്ലാ​​തെ ഫോ​​ണു​​ക​​ള്‍
ര​​ണ്ടു ദി​​വ​​സ​​മാ​​യി ജി​​ല്ല​​യി​​ലെ വി​​വി​​ധ ഗ്യാ​​സ് ഏ​​ജ​​ന്‍​സി​​ക​​ളി​​ലെ ലാ​​ന്‍​ഡ് ഫോ​​ണു​​ക​​ള്‍​ക്കും ജീ​​വ​​ന​​ക്കാ​​രു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍​ക്കും വി​​ശ്ര​​മ​​മി​​ല്ല. രാ​​വി​​ലെ ഏ​​ജ​​ന്‍​സി​​യു​​ടെ ഓ​​ഫീ​​സു​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ ഫോ​​ണു​​ക​​ള്‍ ബെ​​ല്ല​​ടി​​ച്ചു തു​​ട​​ങ്ങും. എ​​ല്ലാ​​വ​​ര്‍​ക്കും അ​​റി​​യേ​​ണ്ട​​ത് ഒ​​ന്നു​​മാ​​ത്രം, സി​​ലി​​ണ്ട​​ര്‍ ഉ​​ണ്ടോ? ഇ​​പ്പോ​​ള്‍ വ​​ന്നാ​​ല്‍ ഒ​​രെ​​ണ്ണം കി​​ട്ടു​​മോ? സി​​ലി​​ണ്ട​​ര്‍ ബു​​ക്ക് ചെ​​യ്തു ഡി​​എ​​സി ന​​മ്പ​​റു​​മാ​​യി എ​​ത്ര​​യും വേ​​ഗ​​മെ​​ത്തി​​യാ​​ല്‍ പു​​തി​​യ സി​​ലി​​ണ്ട​​ര്‍ ന​​ല്കാ​​മെ​​ന്നാ​​ണ് ഏ​​ജ​​ന്‍​സി ജീ​​വ​​ന​​ക്കാ​​ര്‍ ന​​ല്കു​​ന്ന മ​​റു​​പ​​ടി.

രാ​​വി​​ലെ ഏ​​ജ​​ന്‍​സി ഓ​​ഫീ​​സു​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ ആ​​ളു​​ക​​ളു​​ടെ നീ​​ണ്ട ക്യൂ​​വാ​​ണ് ഓ​​ഫീ​​സു​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ കാ​​ണു​​ന്ന​​ത്. ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ തീ​​രു​​ന്ന​​ത​​നു​​സ​​രി​​ച്ച് ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍​നി​​ന്ന് എ​​ത്തു​​ന്നു​​ണ്ട്. ബു​​ക്ക് ചെ​​യ്ത് എ​​ത്തു​​ന്ന എ​​ല്ലാ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍​ക്കും ന​​ല്കാ​​ന്‍ ക​​ഴി​​യും. ആ​​രും പ​​രി​​ഭ്രാ​​ന്ത​​രാ​​കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നാ​​ണു വി​​വി​​ധ ഏ​​ജ​​ന്‍​സി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്.

Related posts

Leave a Comment