സു​ധാ​ക​ര​ന് മ​രി​ക്കു​ന്ന​ത് വ​രെ എം​എ​ൽ​എ ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം, അ​ത് ന​ട​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് പാ​ർ​ട്ടി വി​ട്ട​ത്: പ​രി​ഹ​സി​ച്ച് എ. ​വി​ജ​യ​രാ​ഘ​വ​ൻ

ആ​ല​പ്പു​ഴ: ജി ​സു​ധാ​ക​ര​നെ പ​രി​ഹസി​ച്ച് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. ജി . സു​ധാ​ക​ര​ന് മ​രി​ക്കു​ന്ന​ത് വ​രെ എം​എ​ൽ​എ ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​ത് ന​ട​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. സു​ധാ​ക​ര​ന്‍റെ ദു​രാ​ഗ്ര​ഹ​ത്തി​നൊ​പ്പം പാ​ർ​ട്ടി​ക്ക് നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

സ​ഹ​താ​പ​ത്തി​ന്‍റെ ഒ​രു ക​ണി​ക പോ​ലും സു​ധാ​ക​ര​ൻ അ​ർ​ഹി​ക്കു​ന്നി​ല്ല. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ഉ​ദ്ധ​രി​ച്ച് ഒ​രാ​ൾ വ​ല​തു പ​ക്ഷ​ത്തേ​ക്ക് പോ​കു​ന്ന​ത്. സു​ധാ​ക​ര​ൻ ക​മ്മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ വാ​യി​ച്ച​ത് ത​ല​കീ​ഴാ​യി​ട്ടാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​രി​ഹ​സി​ച്ചു.

സു​ധാ​ക​ര​ൻ തെ​റ്റാ​യ വ​ഴി​ക്കു പോ​കു​ന്നു എ​ന്ന് തോ​ന്നി​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു. എ​ന്നാ​ൽ സു​ധാ​ക​ര​ൻ വി. ​ഡി സ​തീ​ശ​ന്‍റേ​യും കെ. ​സി വേ​ണു​ഗോ​പാ​ലി​ന്‍റേ​യും ഫോ​ൺ കോ​ൾ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​ത്. ഒ​ന്നും കി​ട്ടി​യി​ല്ലെ​ങ്കി​ലും വി​ഷ​മി​ക്കാ​തി​രി​ക്കു​ന്ന ദ​ശ​ല​ക്ഷം ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ണ്ട്. അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​തു​പോ​ലെ​യു​ള്ള എ​തി​രാ​ളി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment