സു​ര​ക്ഷി​ത ട്രെ​യി​ൻ യാ​ത്ര​യ്ക്ക് രാ​ജ്യ​ത്ത് 16, 398 കി​ലോ​മീ​റ്റ​ർ വേ​ലി സ്ഥാ​പി​ച്ച് റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ​യും ട്രാ​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം 16,398 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ വേ​ലി സ്ഥാ​പി​ച്ചു. ട്രെ​യി​നു​ക​ൾ ത​ട്ടി ക​ന്നു​കാ​ലി​ക​ൾ ചാ​വു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​യി ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തും ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി. ഇ​തി​നൊ​പ്പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ക​ന്നു​കാ​ലി​ക​ൾ​ക്കും ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ബ്‌​വേ​ക​ളും റെ​യി​ൽ​വേ നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന പാ​ത​ക​ളി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലു​മാ​ണ് വേ​ലി കെ​ട്ടു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഉ​ത്ത​ര മ​ധ്യ റെ​യി​ൽ​വേ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​ര​ത്തി​ൽ വേ​ലി സ്ഥാ​പി​ച്ച​ത്-2,721 കി​ലോ​മീ​റ്റ​ർ. കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ 827 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ലി കെ​ട്ടി​യി​ട്ടു​ണ്ട്. വ​ട​ക്കു​കി​ഴ​ക്ക​ൻ അ​തി​ർ​ത്തി റെ​യി​ൽ​വേ​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് (153 കി.​മീ).

മ​ഹാ​രാ​ഷ്ട്ര​യി​ലെ ലോ​ണാ​വാ​ല-​പു​നെ- ദൗ​ണ്ട് പാ​ത​യി​ൽ 209.38 കോ​ടി രൂ​പ ചെ​ല​വി​ൽ 290 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ലി നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ 150 കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​യി. ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ം വ​ർ​ധി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും. ട്രാ​ക്കു​ക​ളി​ൽ വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ ന​ട​പ്പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളും നി​ർ​മി​ക്കു​മെ​ന്നും റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.
മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ
ഇ​പ്ര​കാ​ര​മാ​ണ്.
ക്ര​മ​ന​മ്പ​ർ റെ​യി​ൽ​വേ സോ​ൺ ദൂ​രം (കി.​മീ)
1 നോ​ർ​ത്ത് സെ​ൻ​ട്ര​ൽ 2,721
2 സൗ​ത്ത് സെ​ൻ​ട്ര​ൽ 2,326
3 വെ​സ്റ്റേ​ൺ 2,257
4 നോ​ർ​ത്ത് വെ​സ്റ്റേ​ൺ 1,539
5 വെ​സ്റ്റ് സെ​ൻ​ട്ര​ൽ 1,415
6 സെ​ൻ​ട്ര​ൽ 966
7 സ​തേ​ൺ (ദ​ക്ഷി​ണ റെ​യി​ൽ​വേ) 827
8 ഈ​സ്റ്റേ​ൺ 754.

Related posts

Leave a Comment