പ​രാ​ജ​യ​ഭീ​തി കാ​ര​ണം മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​നി​ല തെ​റ്റി; ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​ത് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്ക​ലി​നു പി​ന്നി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ബാ​റു​ക​ളു​ടെ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ തീ​രു​മാ​നി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ധൃ​തി പി​ടി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്തെ വ്യ​ക്ത​മാ​യ അ​ഴി​മ​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​റു​ട​മ​ക​ളി​ല്‍ നി​ന്നു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കൈ​ക്കൂ​ലി​ വാ​ങ്ങി​യി​ട്ടാ​ണ് ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യും എ​ക്‌​സൈ​സ് മ​ന്ത്രി​യും ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണം.

ഇ​ന്ന​ലെ കോ​ന്നി​യി​ലെ പ​രി​പാ​ടി​യി​ല്‍ ചോ​ദ്യം ചോ​ദി​ച്ച പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ രോ​ഷ​ത്തോ​ടെ സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് തെ​റ്റാ​ണ്. പ​രാ​ജ​യ​ഭീ​തി കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​നി​ല തെ​റ്റി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ഡീ​ലു​ണ്ട്. ര​ണ്ട് പാ​ര്‍​ട്ടി​ക​ളി​ലെ​യും അ​ണി​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഡീ​ലി​ലു​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment