കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം​നി​സ​ഹാ​യാ​വ​സ്ഥ​യി​ൽ, സര്‍​ക്കാ​രി​നെ​തി​രേ പ​റ​യാ​നും വി​മ​ര്‍​ശി​ക്കാ​നും ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രു പ്ര​തി​പ​ക്ഷ​വും ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം ചെ​യ്യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം നി​സ​ഹാ​യ​വ​സ്ഥ​യി​ലാ​ണ്. സ​ര്‍​ക്കാ​രി​നെ​തി​രേ പ​റ​യാ​നും വി​മ​ര്‍​ശി​ക്കാ​നും ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

ബാ​ര്‍ ലൈ​സ​ന്‍​സി​ല്‍ കോ​ഴ​യെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​യു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്‌​കാ​രം. അ​വ​രു​ടെ സം​സ്‌​കാ​രം വ​ച്ച് എ​ല്‍​ഡി​എ​ഫി​നെ വി​ല​യി​രു​ത്തേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​നുവേ​ണ്ടി പു​റ​ത്തുപോ​യ വ​ര്‍​ഗ​വ​ഞ്ച​ക​രെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ത്തും.

കി​ഫ് ബി​യി​ലൂ​ടെ കേ​ര​ള​ത്തി​ല്‍ വി​ക​സ​ന വി​സ്മ​യം ഉ​ണ്ടാ​ക്കി. കേ​ര​ളം അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ്. കേ​ര​ള​ത്തെ അ​ഴി​മ​തി ര​ഹി​ത സം​സ്ഥാ​ന​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സ്ത്രീ ​പീ​ഡ​ന ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ത​ന്‍റെ അ​നു​യാ​യി​യെ സം​ര​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ്. അ​ദ്ദേ​ഹം ത​ങ്ങ​ളെ ഉ​പ​ദേ​ശി​ക്കു​ന്ന​തുകേ​ട്ട് ജ​ന​ങ്ങ​ള്‍ ഊ​റി​ ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇത്തരത്തിൽ പ്രതികരിച്ചത്.

Related posts

Leave a Comment