‘ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും ക​ട​മ​യു​ണ്ട്, പൂ​ര്‍​ണ മ​ന​സോ​ടെ​യ​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ള്‍​ക്കൊ​ണ്ട​ത്: എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ബ​ന്ധ​ന ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നേ​തൃ​ത്വ​ത്തി​നു വീ​ഴ്ച’; കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ബ​ന്ധ​ന ത​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍.

നാ​ല് ദി​വ​സ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നു കാ​ര​ണം ഇ​താ​ണ്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും ത​നി​ക്കു ക​ട​മ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ പൂ​ര്‍​ണ മ​ന​സോ​ടെ​യ​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ള്‍​ക്കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​രി​ല്‍ പാ​ര്‍​ട്ടി​യെ വ​ള​ര്‍​ത്താ​ന്‍ ഒ​രു​പാ​ടു ത്യാ​ഗം സ​ഹി​ച്ച താ​ന്‍ പാ​ര്‍​ട്ടി വി​ടാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചു.

പാ​ര്‍​ട്ടി വി​ടു​ന്ന കാ​ര്യം ചി​ന്തി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കി​ല്ല. യു​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. താ​ന്‍ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ തി​രി​കെ​യെ​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ക​ണ്ണൂ​രി​ല്‍ സി​പി​എ​മ്മി​നെ ത​ക​ര്‍​ത്ത് കോ​ണ്‍​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടും.

സി​പി​എ​മ്മി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ല്‍ നി​ന്നു​ള്ള പി​ന്നോ​ട്ടു​പോ​ക്കാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​ദ​ര്‍​ശ ധീ​ര​രാ​യ നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കെ.​സു​ധാ​ക​ര​ന്‍ മ​ന​സു​തു​റ​ന്ന് അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment