പണി വരുന്നുണ്ട്, സൂക്ഷിച്ചോ… വ്യാ​ജവാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്നസോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി സൈ​ബ​ര്‍ പോ​ലീ​സ്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​മാ​യ നി​ര​വ​ധി യു​ആ​ര്‍​എ​ല്ലു​ക​ള്‍ ഇ​തി​ന​കം നീ​ക്കം ചെ​യ്ത​താ​യി കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ (സി​ഇ​ഒ) ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ന​ല്‍​കി പ്ര​ചാ​ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍, ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സൈ​ബ​ര്‍ വി​ഭാ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ളി​ല്‍​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍ വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment