പഠനവൈകല്യങ്ങൾ തിരിച്ചറിയാൻ വൈകുന്നത് അപകടം

സ​മൂ​ഹം ഏ​റ്റ​വും ക​രു​ത​ലോ​ടെയാണ് ന​മ്മു​ടെ കു​ട്ടി​ക​ളെ ശ്രദ്ധിക്കാറുള്ളത്. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ല​ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടാ​റു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ൾ പ്ര​ധാ​ന​മാ​യും ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നത് അ​വ​രു​ടെ പ​ഠ​നം ത​ന്നെ​യാ​ണ്. ആ​ദ്യ​കാ​ല ചി​ന്ത​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ അ​രി​സ്റ്റോ​ട്ടി​ലി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​ൽ ആ​രോ​ഗ്യ​മു​ള്ള മ​ന​സ് സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് വി​ദ്യാ​ഭ്യാ​സം.​

ആ അ​ർ​ഥത്തി​ൽ ന​മ്മു​ടെ കു​ട്ടി​ക​ളെ ആ​രോ​ഗ്യ​മു​ള്ള മ​ന​സി​നെ ഉ​ട​മ​യാ​ക്കു​ക എ​ന്ന​താ​ണ് ഓ​രോ ര​ക്ഷി​താ​വി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ഗ്ര​ഹ​വും ക​ട​മ​യും.​

എ​ന്നാ​ൽ ഈ ​ആ​ഗ്ര​ഹ​ങ്ങ​ൾ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് സാ​ധി​ക്കാ​തെ വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. പ​ല കു​ട്ടി​ക​ളി​ലും പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ അ​ഥ​വാ ലേ​ണി​ങ് ഡി​സ​ബി​ലി​റ്റി തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​ു എ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം.

എ​ന്താ​ണ് പ​ഠ​ന വൈ​ക​ല്യം?
പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പി​ന്നാക്കാ​വ​സ്ഥ​യി​ൽ ആ​കാ​ൻ കാ​ര​ണ​മാ​കു​ന്ന ഒ​രു ന്യൂ​റോ ഡെ​വ​ല​പ്മെ​ന്‍റ് ഡി​സോ​ഡ​ർ സ്ഥി​തി​യാ​ണ് പ​ഠ​ന വൈ​ക​ല്യം.​സാ​മാ​ന്യ​മോ അ​തി​ല​ധി​ക​മോ ബു​ദ്ധി​യു​ള്ള കു​ട്ടി​ക​ളി​ൽ എ​ഴു​തു​ന്ന​തി​നോ വാ​യി​ക്കു​ന്ന​തി​നോ ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​നോ ഉ​ള്ള ബു​ദ്ധി​മു​ട്ടാ​ണ് ഇ​വ​യി​ൽ പ്ര​ധാ​ന​മാ​യും.

ഇ​ന്ത്യ​യി​ൽ അ​ഞ്ചു മു​ത​ൽ 10 ശ​ത​മാ​നം കു​ട്ടി​ക​ളി​ൽ ലേ​ണി​ങ് ഡി​സെ​ബി​ലി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ ആ​ൺ​കു​ട്ടി​ക​ൾ 2-3 മ​ട​ങ്ങ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. ആ​യു​ർ​വേ​ദ​ത്തി​ൽ മേ​ധാ ദൗ​ർ​ബ​ല്യം, സ്മൃ​തി​ഹാ​നി വാ​ത​ദോ​ഷ​വൈ​ക​ല്യം എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് പ​ഠ​ന വൈ​ക​ല്യ​ത്തെ കാ​ണു​ന്ന​ത്.

കാ​ര​ണ​ങ്ങ​ൾ
ഗ​ർ​ഭ​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ കു​ട്ടി​യു​ടെ ത​ല​ച്ചോ​റി​നെ​ ബാധിക്കുന്നു. അതു പ​ഠ​ന വൈ​ക​ല്യ​ത്തി​ലേ​ക്കും ന​യി​ക്കു​ന്നു.

മാ​താ​പി​താ​ക്ക​ൾ​ക്ക്‌ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് കു​ട്ടി​ക​ളി​ൽ ഈ ​അ​വ​സ്ഥ ഉ​ണ്ടാ​ക്കാ​റു​ണ്ട്

ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ൾ മ​ദ്യ​പി​ക്കു​ന്ന​ത്, പോ​ഷ​ക​ക്കു​റ​വ്, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​വ​യെ​ല്ലാം കു​ട്ടി​ക​ളി​ൽ പ​ഠ​ന​വൈ​ക​ല്യം
ഉ​ണ്ടാ​ക്കു​ന്നു.


(തുടരും)

Related posts

Leave a Comment