സ​​ഞ്ജു & ഋ​​തു…

ചെ​ന്നൈ: ഐ​പി​എ​ല്‍ 2026 സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഇ​ന്നിം​ഗ്‌​സ് ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​ത് ആ​രാ​യി​രി​ക്കു​മെ​ന്ന​താ​യി​രു​ന്നു സു​പ്ര​ധാ​ന ചോ​ദ്യം. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​നെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സു​മാ​യു​ള്ള ഡീ​ലി​ലൂ​ടെ സി​എ​സ്‌​കെ സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​യി​രു​ന്നു ഈ ​ചോ​ദ്യം ഉ​യ​ര്‍​ന്ന​ത്. കാ​ര​ണം, ക്യാ​പ്റ്റ​ന്‍ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, കൗ​മാ​ര താ​രം ആ​യു​ഷ് മാ​ത്രെ എ​ന്നി​വ​രും ഓ​പ്പ​ണിം​ഗ് റോ​ളി​നു പ്രാ​പ്ത​രാ​ണ്.

ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍​മാ​രെ കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കു വി​രാ​മ​മി​ട്ട്, സി​എ​സ്‌​കെ ക്യാ​പ്റ്റ​ന്‍​ത​ന്നെ 2026 സീ​സ​ണി​ല്‍ ടീ​മി​ന്‍റെ പു​തി​യ കൂ​ട്ടു​കെ​ട്ട് വെ​ളി​പ്പെ​ടു​ത്തി. 2026 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ഓ​പ്പ​ണ​റാ​യെ​ത്തി അ​ടി​ച്ചു​ത​ക​ര്‍​ത്ത സ​ഞ്ജു സാം​സ​ണ്‍ ആ​യി​രി​ക്കും ഓ​പ്പ​ണിം​ഗി​ല്‍ ഋ​തു​രാ​ജി​ന്‍റെ കൂ​ട്ടാ​ളി.

ഇ​തോ​ടെ 2025 സീ​സ​ണി​ല്‍ ചെ​ന്നൈ​യു​ടെ ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ 18കാ​ര​നാ​യ ആ​യു​ഷ് മാ​ത്രെ മൂ​ന്നാം ന​മ്പ​റി​ലേ​ക്ക് ഇ​റ​ങ്ങും. 2025 ഐ​പി​എ​ല്ലി​ല്‍ ഏ​ഴ് ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 188.97 സ്‌​ട്രൈ​ക്ക്‌​റേ​റ്റി​ല്‍ 240 റ​ണ്‍​സ് ആ​യു​ഷ് മാ​ത്രെ നേ​ടി​യി​രു​ന്നു. ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നു പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ആ​യു​ഷ് മാ​ത്രെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തി​യ​ത്. 2026 ഐ​പി​എ​ല്‍ ലേ​ല​ത്തി​നു മു​മ്പാ​യി ചെ​ന്നൈ നി​ല​നി​ര്‍​ത്തി​യ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ആ​യു​ഷ് മാ​ത്രെ.

ഋ​തു​രാ​ജ് ഐ​പി​എ​ല്ലി​ല്‍ ഇ​തു​വ​രെ 71 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 40.35 ശ​രാ​ശ​രി​യും 137.47 സ്‌​ട്രൈ​ക്ക് റേ​റ്റും. ര​ണ്ട് സെ​ഞ്ചു​റി​യും 20 അ​ര്‍​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 2502 റ​ണ്‍​സ് നേ​ടി. സ​ഞ്ജു ഐ​പി​എ​ല്ലി​ല്‍ 177 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 30.95 ശ​രാ​ശ​രി, സ്‌​ട്രൈ​ക്ക്‌​റേ​റ്റ് 139.05. മൂ​ന്ന് സെ​ഞ്ചു​റി​യും 26 അ​ര്‍​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 4704 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment