വി​ശു​ദ്ധ വാ​ര​ത്തി​ലെ പ്ര​വേ​ശ​ന​പ​രീ​ക്ഷ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ഉ​റ​പ്പു ന​ല്കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണ് വി​ശു​ദ്ധ വാ​ര​ത്തി​ല്‍ ദേ​ശീ​യ എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ന്‍ പ​രീ​ക്ഷാ ഏ​ജ​ന്‍സി​ക്ക് അ​നു​വാ​ദം ന​ല്കി​യി​രി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്രസ​ര്‍ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ന​ല്കു​ന്ന ഉ​റ​പ്പാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ഭ​ര​ണനേ​തൃ​ത്വം വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി ആ​രോ​പി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ വി​ശു​ദ്ധ​വാ​ര​ത്തി​ലെ പെ​സ​ഹാവ്യാ​ഴം, ദുഃ​ഖശ​നി, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ട്ട​യം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ര്‍ണ​യി​ലാ​ണ് സം​ഘ​ട​ന നി​ല​പാ​ട് അ​റി​യി​ച്ച​ത്.

അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ര്‍ണ സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സാ​വി​യോ മാ​നാ​ട്ട്, ലൂ​ര്‍ദ് ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ര്‍ജ്കു​ട്ടി മു​ക്ക​ത്ത്, റോ​സ്‌​ലി​ന്‍ കു​രു​വി​ള, ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ജോ​ണ്‍, മ​നു ജെ. ​വ​രാ​പ്പ​ള്ളി, ലി​സി ജോ​സ്, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞ് ക​ള​പ്പു​ര, കെ.​എ​സ്. ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍ഗീ​സ്, സൈ​ബി അ​ക്ക​ര, സെ​ബാ​സ്റ്റ്യ​ന്‍ പു​ല്ലാ​ട്ടു​കാ​ലാ, സേ​വ്യ​ര്‍ തോ​മ​സ് കൊ​ണ്ടോ​ടി, ജോ​ബി ചൂ​ര​ക്ക​ളം, സി​സി അ​മ്പാ​ട്ട്, ജോ​സി ഡൊ​മി​നി​ക്, ജോ​യി പാ​റ​പ്പു​റം, പി.​പി. ജോ​സ​ഫ്, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, ഇ.​ജെ. തോ​മ​സ് ഇ​ട​ത്താ​ഴെ, ചെ​റി​യാ​ന്‍ പാ​ല​ത്തുങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment