യു​ഡി​എ​ഫി​ന്‍റെ അ​ഞ്ച് ഗാ​ര​ന്‍റി; ഭാവി തു​ലാ​സി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് എ​ങ്ങ​നെ ഗാ​ര​ന്‍റി ന​ൽ​കാ​നാ​കു​മെ​ന്ന് ബൃ​ന്ദാ കാ​രാ​ട്ട്

ഹ​രി​പ്പാ​ട്: സ്വ​ന്തം ഭാ​വി എ​ന്താ​കു​മെ​ന്ന് ഒ​രു ഗാ​ര​ന്‍റി​യു​മി​ല്ലാ​ത്ത കോ​ൺ​ഗ്ര​സി​ന് എ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ന് അ​ഞ്ച് ഗാ​ര​ന്‍റി​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദാ കാ​രാ​ട്ട്. ഹ​രി​പ്പാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ടി. ജി​സ്മോ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഹ​രി​പ്പാ​ട് എ​സ് ആ​ൻ​ഡ് എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ന​രേ​ന്ദ്ര മോ​ദി​യും രാ​ഹു​ൽ ഗാ​ന്ധി​യും കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ നു​ണ നി​ർ​മാ​ണ ഫാ​ക്‌​ട​റി​ക​ളാ​യി മാ​റു​ക​യാ​ണ്. സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണ്. ഇ​വ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ അ​ത് കു​ര​ങ്ങ​ന്‍റെ കൈ​യി​ൽ പൂ​മാ​ല കി​ട്ടി​യ​തു​പോ​ലെ​യാ​കും. വി​ദ്യാ​ഭ്യാ​സ​ത്തി​ലെ​യും ആ​രോ​ഗ്യ​ത്തി​ലെ​യും മ​റ്റ് വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​ന്റെ നേ​ട്ട​ങ്ങ​ൾ ത​ക​രും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബു​ൾ​ഡോ​സ​ർ രാ​ഷ്ട്രീ​യം ന​ട​പ്പി​ലാ​ക്കി പാ​വ​ങ്ങ​ളെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും തെ​രു​വി​ലേ​ക്ക് എ​റി​യു​ന്ന ഇ​വ​ർ​ക്ക്, കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം പ​ടു​ത്തു​യ​ർ​ത്തി​യ മ​തേ​ത​ര​ത്വ​ത്തി​ന്റെ മ​തി​ലു​ക​ൾ ത​ക​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​സ​ത്യ​പാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. ബി. ​രാ​ജേ​ന്ദ്ര​ൻ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. സ്ഥാ​നാ​ർ​ഥി ടി.​ടി. ജി​സ്മോ​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​എ​സ്. സു​ജാ​ത, ടി.​കെ. ദേ​വ​കു​മാ​ർ, പി.​വി. സ​ത്യ​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment