​സ​ഹ​ക​ര​ണ സോ​ഫ്റ്റ്‌​വെ​യ​ർ ഇ​ട​പാ​ടി​ൽ 550 കോ​ടി​യു​ടെ അ​ഴി​മ​തി; മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​യും മാ​പ്പ് പ​റ​യ​ണമെന്ന്ര​മേ​ശ് ചെ​ന്നി​ത്ത​ല​

ഹരി​പ്പാ​ട്: സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളി​ൽ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വെ​യ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​ഹ​ക​ര​ണമ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​നനാ​ളു​ക​ളി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ദി​നേ​ശ് സ​ഹ​ക​ര​ണസം​ഘ​ത്തി​ന് അ​ന​ധി​കൃ​ത​മാ​യി ക​രാ​ർ ന​ൽ​കി 550 കോ​ടി​യോ​ളം രൂ​പ ത​ട്ടാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഹ​രി​പ്പാ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്തെ 1,612 സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളി​ലെ 4,415 ശാ​ഖ​ക​ളി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ സ്ഥാ​പി​ക്കാ​നാ​യി കു​റ​ഞ്ഞ തു​ക ക്വോ​ട്ട് ചെ​യ്ത ക​മ്പ​നി​യെ ത​ഴ​ഞ്ഞ്, നാ​ലി​ര​ട്ടി തു​ക ആ​വ​ശ്യ​പ്പെ​ട്ട ദി​നേ​ശ് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ക​രാ​ർ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.മ​ല​ബാ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (മി​റ്റ്‌​കോ) 4415 ശാ​ഖ​ക​ളി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ സ്ഥാ​പി​ക്കാ​ൻ ആ​കെ 231.7 കോ​ടി രൂ​പ (ഒ​രു ശാ​ഖ​യ്ക്ക് 5.24 ല​ക്ഷം രൂ​പ) ക്വോ​ട്ട് ചെ​യ്ത​പ്പോ​ൾ, ദി​നേ​ശ് സം​ഘം 280 ശാ​ഖ​ക​ൾ​ക്ക് മാ​ത്ര​മാ​യി 49.9 കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​നി​ര​ക്കി​ൽ എ​ല്ലാ ശാ​ഖ​ക​ളി​ലും സോ​ഫ്റ്റ്‌​വെ​യ​ർ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ഖ​ജ​നാ​വി​ന് ഏ​ക​ദേ​ശം 785 കോ​ടി രൂ​പ ചെ​ല​വാ​കും.

അ​താ​യ​ത് ഒ​രു ശാ​ഖ​യ്ക്ക് 17.8 ല​ക്ഷം രൂ​പ വീ​തം ന​ൽ​കേ​ണ്ടിവ​രും. ഇ​ത്ര​യും വ​ലി​യ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ത​ന്നെ പ​രി​ഹ​സി​ക്കു​ക​യും ഇ​ത് ലാ​ഭ​ക​ര​മാ​യ ഇ​ട​പാ​ടാ​ണെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​ച്ച​ക്ക​ള്ളം പ​റ​യു​ക​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്ത​തെ​ന്ന് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.ടി​സി​എ​സ് അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക​മ്പ​നി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ടെ​ൻ​ഡ​ർ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കി​യ​ത്.

സ്പ്രിം​ഗ്ല​ർ, ബ്രു​വ​റി, ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​പ്പോ​ഴും തു​ട​ക്ക​ത്തി​ൽ പ​രി​ഹ​സി​ക്കു​ക​യും പി​ന്നീ​ട് നാ​ണം​കെ​ട്ട് പി​ൻ​വാ​ങ്ങു​ക​യും ചെ​യ്ത​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ച​രി​ത്ര​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ജ​നി​ക്കാ​ത്ത കു​ഞ്ഞി​ന്‍റെ ജാ​ത​കം വാ​യി​ക്കു​ന്നു എ​ന്ന് പ​രി​ഹ​സി​ച്ച മ​ന്ത്രി വാ​സ​വ​നും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് ഇ​ല​ക‌്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​ക.​രാ​ജ​ൻ, ജോ​ൺ തോ​മ​സ്, കെ. ​ബാ​ബു​ക്കു​ട്ട​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment