എ​കെ​ജി സെ​ന്‍റ​ർ പ്ര​മു​ഖ കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ന്‍റെ കാ​ണി​ക്ക; പാ​ർ​ട്ടി സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ഴി​മ​തി​യു​ടെ സ്മാ​ര​ക​ങ്ങ​ളെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ആ​സ്തി​യു​ള്ള ഒ​ന്നാ​മ​ത്തെ കോ​ർ​പ്പ​റേ​റ്റ് ഹൗ​സ് സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ഒ​രു പ്ര​സ്ഥാ​ന​മാ​യി​രു​ന്ന സി​പി​എം ഇ​പ്പോ​ൾ ഒ​രു സ്ഥാ​പ​ന​മാ​ണ്. ബ​ക്ക​റ്റു​പി​രി​വും കൂ​പ്പ​ൺ പി​രി​വും ന​ട​ത്തി നി​ർ​മി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പാ​ർ​ട്ടി സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ഴി​മ​തി​യു​ടെ നി​ത്യ സ്മാ​ര​ക​ങ്ങ​ളാ​ണ്.

ശ​ത​കോ​ടി​ക​ൾ മു​ട​ക്കി സ്ഥാ​പി​ച്ച തി​രു​വ​ന​ന്ത​പു​രം ന​ഗ​ര മ​ധ്യ​ത്തി​ലെ പു​തി​യ എ​കെ​ജി സെ​ന്‍റ​ർ എ​ന്ന ബ​ഹു​നി​ല പാ​ർ​ട്ടി ഓ​ഫീ​സ് ഇ​ന്ത്യ​യി​ലെ ഒ​രു പ്ര​മു​ഖ കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ന്‍റെ കാ​ണി​ക്ക​യാ​ണ്.

സം​സ്ഥാ​ന ത​ലം മു​ത​ൽ ബ്രാ​ഞ്ച് ത​ലം വ​രെ​യു​ള്ള പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ, സി​ഐ​ടി​യു, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ പോ​ഷ​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ, പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്മാ​ര​ക മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ത്തു​വ​ക​ക​ൾ സി​പി​എം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment