കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് പി.ഗോപിനാഥ് പിന്‍വാങ്ങി. ഹര്‍ജി ഇന്ന് മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക.
ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. നഴ്സുമാരുടെ സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അവശ്യ സേവന നിയമമടക്കം പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ജോലിക്കെത്തുന്ന നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് ദ്രോഹിക്കരുതെന്നും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സമരത്തിന് പരിഹാരം കാണുന്നതിന് മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
