പോ​റ്റി​യെ സോ​ണി​യ​യെ കാ​ണി​ച്ച​ത് ആ​ര​പ്പാ… രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് വൃ​ന്ദ

തൃ​ശൂ​ർ: പോ​റ്റി​യെ സോ​ണി​യ​യെ കാ​ണി​ച്ച​ത് ആ​ര​പ്പാ… തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ട്ടി​നെ പ​രി​ഹ​സി​ച്ച് മ​റു​പ​ടി​പ്പാ​ട്ടു​മാ​യി സി​പി​എം മു​ൻ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. പോ​റ്റി​യെ ആ​രാ​ണു ശ​ബ​രി​മ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​തെ​ന്നും അ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തു​ന്ന എ​ൽ​ഡി​എ​ഫ് – ബി​ജെ​പി അ​ന്ത​ർ​ധാ​ര ആ​രോ​പ​ണ​ങ്ങ​ൾ നു​ണ​പ്ര​ചാ​ര​ണ​മാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ഗാ​ര​ന്‍റി​ക​ൾ പൊ​ള്ള​യാ​ണ്. തെ​ലു​ങ്കാ​ന ഉ​ൾ​പ്പ​ടെ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. തൃ​ശൂ​ർ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് ഒ​ഴു​കി.

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു വീ​ടു നി​ർ​മി​ച്ചു​ന​ൽ​കാ​നാ​യി കോ​ൺ​ഗ്ര​സ് പി​രി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്കും ആ ​പ​ണം എ​വി​ടെ​യാ​ണു ചെ​ല​വാ​ക്കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണം. പ​രാ​ജ​യ​ഭീ​തി മൂ​ല​മാ​ണു കോ​ൺ​ഗ്ര​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും വൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​സം​ഘ​ർ​ഷ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യാ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​ണ് എ​ഫ്‌​സി‌​ആ​ർ‌​എ എ​ന്നു വൃ​ന്ദ കാ​രാ​ട്ട്. എ​ഫ്‌​സി‌​ആ​ർ‌​എ ഭേ​ദ​ഗ​തി​ക​ൾ ക്രൂ​ര​മാ​യ നി​യ​മ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള​തു​മാ​ണ്. എ​ഫ്‌​സി‌​ആ​ർ‌​എ പ്ര​കാ​രം ഏ​റ്റ​വും വ​ലി​യ തു​ക ആ​ർ‌​എ​സ്‌​എ​സി​നു ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ അ​തെ​ത്ര​യെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല.

ക്രി​സ്ത്യാ​നി​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ്വ​ത്തു​ക്ക​ളും സ്ഥാ​പ​ന​ങ്ങ​ളും ല​ക്ഷ്യ​മി​ടാ​നാ​ണു മോ​ദി ത​ന്‍റെ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ര​ണം ഈ ​പ​ണം മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ർ‌​എ​സ്‌​എ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment