അ​ഞ്ജ​ലി നാ​യ​ർ എ​ന്ന പേ​ര് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

കൊ​ച്ചി∙ അ​ഞ്ജ​ലി നാ​യ​ർ എ​ന്ന പേ​ര് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്കാ​ണ് ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ ഹാ​ജ​രാ​കാ​നും കോ​ട​തി അ​ഞ്ജ​ലി നാ​യ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ത​ന്‍റെ പേ​ര് അ​ഞ്ജ​ലി പി.​വി. എ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത​തെ​ന്നും ഇ​തു മാ​റ്റി അ​ഞ്ജ​ലി നാ​യ​ർ എ​ന്നാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്ഥാ​നാ​ർ​ഥി അ​വ​ർ അ​റി​യ​പ്പെ​ടു​ന്ന പേ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത് അ​ല്ലേ ജ​നാ​ധി​പ​ത്യ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. മ​ന​സി​ലാ​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ട് സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രു വോ​ട്ടു പോ​ലും ന​ഷ്ട​മാ​കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് അ​ഭി​പ്രാ​യ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തു​ട​ർ​ന്നാ​ണ് അ​ഞ്ജ​ലി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു പ​ത്രി​ക​യി​ൽ താ​ൻ അ​ഞ്ജ​ലി പി.​വി. എ​ന്ന പേ​രാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും പൊ​തു​ജീ​വി​ത​ത്തി​ലും ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലും ത​ന്‍റെ പേ​ര് അ​ഞ്ജ​ലി നാ​യ​ർ എ​ന്നാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related posts

Leave a Comment