വ​ന്യ​മൃ​ഗ​ഭീ​ഷ​ണി: മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ൾ വി​സ്മൃ​തി​യി​ലേ​ക്ക് ; ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

വ​ട​ക്ക​ഞ്ചേ​രി: പ്രി​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളേ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളേ, ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ പ​ല​തും ഇ​ല്ലാ​താ​കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ഇ​നി മ​ല​യോ​ര​ത്ത് അ​ധി​ക​മാ​രു​മു​ണ്ടാ​കി​ല്ല. ശേ​ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി പ്ര​തി​വി​ധി​പ​റ​ഞ്ഞ് വോ​ട്ടു ചോ​ദി​ക്കൂ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത​ല്ലാ​തെ പി​ന്നെ എ​പ്പോ​ഴാ​ണ് നി​ങ്ങ​ൾ ഇ​വ​രു​ടെ വേ​ദ​ന​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളും കാ​ണു​ക.

ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന ചൂ​രു​പാ​റ, മ​ണ്ണെ​ണ്ണ​ക്ക​യം, ക​വി​ളു​പ്പാ​റ, ഓ​ടം​തോ​ട് തു​ട​ങ്ങി​യ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും താ​മ​സ​മു​ള്ള വീ​ടു​ക​ൾ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി.

ചൂ​രു​പ്പാ​റ​യി​ൽ മു​പ്പ​തി​ലേ​റെ വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ര​ണ്ടു​വീ​ട് മാ​ത്ര​മാ​ണ് ശേ​ഷി​ച്ചി​ട്ടു​ള്ള​ത്. ആ​ന​യെ​പേ​ടി​ച്ച് എ​ല്ലാ​വ​രും​ത​ന്നെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി.

മ​ല​യോ​ര​ത്ത് നാ​ലും അ​ഞ്ചും ഏ​ക്ക​ർ ഭൂ​മി​യു​ള്ള​വ​ർ ആ​ന​യെ പേ​ടി​ച്ച് താ​ഴെ വാ​ട​ക​കെ​ട്ടി​ട​ങ്ങ​ളി​ൽ ദു​രി​ത ജീ​വി​ത​ത്തി​ലാ​ണ്. ഇ​വി​ടു​ത്തെ ക​ട​ക​ളു​ടെ​യെ​ല്ലാം പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. വ​ഴി ചോ​ദി​ക്കാ​ൻ​പോ​ലും വ​ഴി​യി​ലോ വീ​ടു​ക​ളി​ലോ ആ​ളി​ല്ലാ​ത്ത സ്ഥി​തി. പൂ​ട്ടി​യി​ട്ട വീ​ടു​ക​ളെ​ല്ലാം ത​ക​ർ​ന്നു​ന​ശി​ക്കു​ന്നു.

മ​ണ്ണെ​ണ്ണ​ക്ക​യ​ത്തും ക​വി​ളു​പ്പാ​റ​യി​ലു​മാ​യി നൂ​റി​ലേ​റെ വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ പ​കു​തി​യി​ലും കു​റ​ഞ്ഞു. നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഓ​ടം​തോ​ട്ടി​ൽ വീ​ടു​ക​ളു​ടെ എ​ണ്ണം പ​കു​തി​യി​ലും താ​ഴെ​യാ​യി.

ടൗ​ൺ എ​ന്നൊ​ക്കെ അ​ടു​ത്ത​കാ​ലം വ​രെ പ​റ​ഞ്ഞി​രു​ന്ന ഓ​ടം​തോ​ട് പ​ള്ളി ജം​ഗ്ഷ​നി​ൽ ഇ​പ്പോ​ൾ ആ​ള​ന​ക്ക​മി​ല്ല. ഇ​വി​ടു​ത്തെ പ​ഴ​യ​കാ​ല ക​ട​യാ​യ പു​ളി​ക്ക​ൽ അ​പ്പ​ച്ച​ന്‍റെ ചെ​റി​യൊ​രു ക​ട മാ​ത്ര​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
ഇ​ത​ല്ലാ​തെ മ​റ്റു ക​ട​ക​ളാ​യി ഒ​ന്നു​മി​ല്ല. ആ​ളി​ല്ലാ​തെ ഇ​വി​ടു​ത്തെ ചെ​റി​യ ഹോ​ട്ട​ലു​ക​ളും പൂ​ട്ടി. മൃ​ഗ​ശ​ല്യ​ങ്ങ​ളി​ൽ ഏ​റെ വീ​ടു​ക​ൾ അ​നാ​ഥ​മാ​യ പ്ര​ദേ​ശ​മാ​ണ് ഓ​ടം​തോ​ട് മേ​ഖ​ല. കാ​ട്ടി​ൽ സം​ര​ക്ഷി​ക്കേ​ണ്ട ആ​ന​ക​ളെ നാ​ട്ടി​ലേ​ക്ക് ഇ​റ​ക്കി​വി​ട്ട് ജ​ന​ങ്ങ​ളു​ടെ കൂ​ട്ട പാ​ലാ​യ​ന​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര വി​നോ​ദ​ത്തി​നെ​തി​രേ പ​ക്ഷെ, ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കോ പ്ര​തി​ക​ര​ണ​മി​ല്ല.

വേ​ണ്ട​തു ശാ​ശ്വ​ത​പ​രി​ഹാ​രം

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​തെ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ൾ​ക്കും ഇ​നി നി​ല​നി​ൽ​പ്പു​ണ്ടാ​കി​ല്ല. മാ​ന്യ​മാ​യ വി​ല കി​ട്ടി​യാ​ൽ സ്ഥ​ല​ങ്ങ​ളെ​ല്ലാം വ​നം​വ​കു​പ്പി​നു വി​ട്ടു​കൊ​ടു​ക്കാ​ൻ പ​ല​രും ത​യ്യാ​റാ​ണ്.

എ​ന്നാ​ൽ എ​ത്ര ഭൂ​മി​യു​ണ്ടെ​ങ്കി​ലും 15 ല​ക്ഷം രൂ​പ മാ​ത്രം ന​ൽ​കു​ന്ന പ​റ്റി​ക്ക​ൽ പ​ണി വി​ല​പ്പോ​കി​ല്ല.​റോ​ഡ് വി​ക​സ​ന​ത്തി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്കും​പോ​ലെ പൊ​ന്നും​വി​ല​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ല​ക്കു​ഴി വ​ഴി​യി​ലെ പാ​ത്ര​ക്ക​ണ്ടം, കൈ​ത​ക്ക​ൽ​ഉ​റ​വ എ​ന്നീ ഗ്രാ​മ​ങ്ങ​ളും ഇ​ല്ലാ​താ​വു​ക​യാ​ണ്.

പാ​ത്ര​ക​ണ്ട​ത്ത് 50 വീ​ടു​ക​ളി​ൽ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 11 വീ​ടാ​യി ചു​രു​ങ്ങി. ഇ​തി​ന​ടു​ത്തു​ള്ള ഒ​ള​ക​ര ഉ​ന്ന​തി വ​ഴി​യി​ലെ കൈ​ത​ക്ക​ൽ ഉ​റ​വ​യി​ൽ 10 വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ടു വീ​ടാ​യി.

ഒ​രു നൂ​റ്റാ​ണ്ട് ച​രി​ത്ര​മു​ള്ള ഗ്രാ​മ​ങ്ങ​ളാ​ണ് ഇ​വി​ടെ ഇ​ല്ലാ​താ​കു​ന്ന​ത്.​ആ​ന​ക്കൊ​പ്പം കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ എ​ല്ലാ വ​ന്യ​മൃ​ഗ​ങ്ങ​ളും ചു​റ്റും പാ​യു​ന്ന സ്ഥി​തി. ജീ​വി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല. മ​റ്റെ​വി​ടേ​ക്കും പോ​കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ ത​ന്നെ ത​ങ്ങു​ന്ന​തെ​ന്നു പാ​ത്ര​ക്ക​ണ്ട​ത്ത് ശേ​ഷി​ക്കു​ന്ന ഒ​രാ​ളാ​യ മാ​ട​പ്പി​ള്ളി വ​ത്സ പ​റ​ഞ്ഞു.

തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ൽ​നി​ന്നും ഒ​ന്നും കി​ട്ടാ​നി​ല്ല. എ​ല്ലാം മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കും.​ഏ​തു​സ​മ​യ​വും ജീ​വ​നും ഭീ​ണി​യാ​ണ്. രാ​ത്രി​യാ​യാ​ൽ തൊ​ട്ട​ടു​ത്താ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ളെ​ത്തു​ന്ന​ത്.​അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല- വ​ത്സ​യും സ​മീ​പ​ത്തു​ള്ള ഗോ​പി​യും ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സ​ങ്ക​ട​ങ്ങ​ൾ പ​റ​യു​ന്ന​ത്.

  • ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

Related posts

Leave a Comment