ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് മിക്ക സമയവും വലിയ ചർച്ചകൾക്ക് വഴി തെളിക്കാറുണ്ട്. മണിക്കൂറുകൾ നീളുന്ന ബ്ലോക്കാകും അവിടെ മിക്കപ്പോളും ഉണ്ടാവുന്നത്. ഓട്ടോ പിടിച്ച് പോകാമെന്ന വച്ചാലോ അതിലും കഷ്ടമാകും അവസ്ഥ. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @tan_in_bangalore എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഓഫീസിലേക്ക് പോകാൻ നേരം വൈകി അപ്പോൾ ഒരു ഓട്ടോ പിടിക്കാമെന്ന് മനസിൽ കരുതി ഓട്ടോ വിളിച്ചു. എന്നാൽ അത് അബദ്ധമായെന്ന് തെളിയിക്കുന്നതാണ് വീഡിയോ. ഓട്ടോയിൽ ഇരിക്കുന്ന യാത്രക്കാരിയെ അവഗണിച്ചുകൊണ്ട് ഡ്രൈവർ വഴിയിൽ ഓട്ടോ നിർത്തി മാതളനാരങ്ങ വാങ്ങാൻ പോയി.
‘ഞാൻ ഇവിടെ വൈകുന്നതൊന്നും തന്നെ അദ്ദേഹത്തെ ഒട്ടും ബാധിക്കുന്നില്ല’ എന്ന് ഹിന്ദിയിൽ ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ‘ബെംഗളൂരു ഓട്ടോ സുപ്രീമസി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത് ബംഗളൂരിലെ സ്ഥിരം കാഴ്ചയാണിതെന്നാണ് പലരും പറഞ്ഞത്.
