ഭൂ​മി​യി​ല്‍​നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യെ​ത്തി: ച​രി​ത്രം സൃ​ഷ്ടി​ച്ച് ആ​ർ​ട്ടെ​മി​സ് 2

വാ​ഷിം​ഗ്ട​ൺ ഡി​സി: ച​രി​ത്രം സൃ​ഷ്ടി​ച്ച് ആ​ര്‍​ട്ട​മി​സ് 2. ഭൂ​മി​യി​ല്‍​നി​ന്ന് ഏ​റ്റ​വും അ​ധി​കം ദൂ​രം മ​നു ഷ്യ​ൻ സ​ഞ്ച​രി​ച്ച ദൗ​ത്യ​മെ​ന്ന റി​ക്കാ​ർ​ഡ് ആ​ർ​ട്ടെ​മി​സ് 2നു ​സ്വ​ന്തം. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.35ന് ​നാ​ലു യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ചു​കൊ​ണ്ട് യാ​ത്രാ പേ​ട​ക​മാ​യ ഓ​റി​യോ​ൺ 252,757 മൈ​ല്‍ (ഏ​ക​ദേ​ശം 4.06 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍) എ​ത്തി. ഇ​തോ​ടെ 1970-ലെ ​അ​പ്പോ​ളോ 13 ദൗ​ത്യ​ത്തി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.

അ​പ്പോ​ളോ 13 നാ​ലു​ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണു​സ​ഞ്ച​രി​ച്ച​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച​തി​നേ​ക്കാ​ള്‍ 6600 കി​ലോ​മീ​റ്റ​ര്‍ അ​ധി​ക​ദൂ​ര​മാ​ണ് ഓ​റി​യോ​ണ്‍ പേ​ട​കം സ​ഞ്ച​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​ക്കാ​രാ​യ റെ​യ്ഡ് വീ​സ്മാ​ന്‍, വി​ക്ട​ര്‍ ഗ്ലോ​വ​ര്‍, ക്രി​സ്റ്റീ​ന കോ​ക്ക് എ​ന്നി​വ​രെ​യും കാ​ന​ഡ​ക്കാ​ര​ന്‍ ജെ​റെ​മി ഹാ​ന്‍​സ​നെ​യും വ​ഹി​ച്ച് ഓ​റി​യോ​ണ്‍ പേ​ട​കം യാ​ത്ര​യാ​രം​ഭി​ച്ച​ത്.

ച​ന്ദ്ര​ന്‍റെ സ​മീ​പ​ത്തെ​ത്തി​യ​തോ​ടെ പേ​ട​ക​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ ബ​ന്ധം താ​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.14നു ​ച​ന്ദ്ര​നു സ​മീ​പ​ത്തു​കൂ​ടെ​യു​ള്ള സ​ഞ്ചാ​രം ആ​രം​ഭി​ച്ച​തോ​ടെ പേ​ട​കം പൂ​ര്‍​ണ​മാ​യി ഇ​രു​ട്ടി​ലാ​യി. തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍​സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 04.14 ഓ​ടെ ഭൂ​മി​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ട്ടു. ഏ​ക​ദേ​ശം 40 മി​നി​റ്റ് നേ​രം പേ​ട​കം ഇ​രു​ട്ടി​ലാ​യി​രു​ന്നു.

ഭൂ​മി​ക്കും പേ​ട​ക​ത്തി​നും ഇ​ട​യി​ൽ ച​ന്ദ്ര​നെ​ത്തി​യ​തു​കൊ​ണ്ടാ​ണ് സി​ഗി​ന​ലു​ക​ൾ ത​ട​സ​പ്പെ​ട്ട​ത്. പേ​ട​ക​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​പ​യോ​ഗി​ക്കു​ന്ന നാ​സ​യു​ടെ ഡീ​പ് സ്‌​പേ​സ് നെ​റ്റ്‌​വ​ര്‍​ക്ക് ആ​ന്‍റി​ന​ക​ളി​ലെ സി​ഗ്ന​ലി​നു ച​ന്ദ്ര​നെ ക​ട​ന്നു​പോ​കാ​നു​ള്ള ശേ​ഷി​യി​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. ഈ ​സാ​ഹ​ച​ര്യം നാ​സ നേ​ര​ത്തേ​ത​ന്നെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. മ​റു​ഭാ​ഗ​ത്തു​വ​ച്ച് കാ​ണാം എ​ന്ന് ഭൂ​മി​യി​ലെ മി​ഷ​ൻ ക​ൺ​ട്രോ​ളി​നെ അ​റി​യി​ച്ചാ​ണ് ദൗ​ത്യ​സം​ഘം ച​ന്ദ്ര​ന്‍റെ ഇ​ര​ണ്ട വ​ശ​ത്തേ​ക്കു പോ​യ​ത്.

ച​ന്ദ്ര​ന് അ​ടു​ത്തു​കൂ​ടെ ആ​റു​മ​ണി​ക്കൂ​റാ​ണു പേ​ട​കം സ​ഞ്ച​രി​ക്കു​ക. 53 മി​നി​റ്റ് നീ​ണ്ട പൂ​ര്‍​ണ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ യാ​ത്ര​ക്കാ​ർ​ക്കാ​യി. സൂ​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്തെ സൂ​ര്യ​ന്‍റെ കൊ​റോ​ണ നേ​രി​ല്‍ കാ​ണാ​നും സ​ഞ്ചാ​രി​ക​ള്‍​ക്കു സാ​ധി​ച്ചു. ചൊ​വ്വ, ബു​ധ​ന്‍, ശു​ക്ര​ന്‍, ശ​നി ഗ്ര​ഹ​ങ്ങ​ളെ നേ​രി​ട്ടു കാ​ണാ​നും യാ​ത്ര​ക്കാ​ർ​ക്കാ​യി.

ഇ​തി​നു പു​റ​മേ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍​നി​ന്നു ഭൂ​മി​യു​ടെ ഉ​ദ​യ​വും അ​സ്ത​മ​യ​വും കാ​ണാ​നും സ​ഞ്ചാ​രി​ക​ള്‍​ക്കു സാ​ധി​ച്ചു. അ​പ്പോ​ളോ 12, 14 പേ​ട​ക​ങ്ങ​ളു​ടെ ച​ന്ദ്ര​നി​ലെ ലാ​ന്‍​ഡിം​ഗ് സൈ​റ്റു​ക​ളും കാ​ണാ​നാ​യി. ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.07നാ​ണ് ഓ​റി​യോ​ൺ ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ​വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ദൗ​ത്യ​ത്തി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്ന്.

നി​ല​വി​ൽ കാ​ര്യ​ങ്ങ​ളെ​ല്ലാം മു​ൻ​നി​ശ്ച​യ​പ്ര​കാ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നാ​സ അ​റി​യി​ച്ചു. 10 ദി​വ​സം നീ​ളു​ന്ന യാ​ത്ര​യ്ക്കു​ശേ​ഷം 10-ന് ​പേ​ട​കം പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ൽ നി​യ​ന്ത്രി​ത ലാ​ൻ​ഡിം​ഗ് ന​ട​ത്തും.

Related posts

Leave a Comment