വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചു; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ബൂ​ത്ത് ക​മ്മ​റ്റി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ ജ​ന​വി​ധി തേ​ടു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചു. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ​ഗ്രാ​മം തെ​രു​വി​ലാ​ണ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.

തെ​രു​വി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച വ​ലി​യ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ന​ട​ന്ന സം​ഭ​വം ഇ​ന്നു രാ​വി​ലെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

അ​ക്ര​മ സം​ഭ​വ​ത്തി​നെ​തി​രെ ബൂ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി പി.​ടി. അ​നി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യി​രു​ന്നു.

Related posts

Leave a Comment