ഭ​ര​ണ​മാ​റ്റം അ​നി​വാ​ര്യം; പ​റ​വൂ​ർ സ​തീ​ശ​ൻ ചേ​ട്ട​ന്‍റെ കോ​ട്ട; ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും; പാ​ല​ക്കാ​ട് പി​ഷാ​ര​ടി നേ​ടു​മെ​ന്ന് ധ​ർ​മ​ജ​ൻ

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ മു​ട്ടി​ന​ക​ത്താ​ണ് ധ​ർ​മ​ജ​ൻ വോ​ട്ട് ചെ​യ്‌​ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ കോ​ട്ട​യാ​ണ് ഇ​തെ​ന്നും ഭ​ര​ണ​മാ​റ്റം അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ യു​ഡി​എ​ഫ് വ​രു​മെ​ന്നും ധ​ർ​മ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സ​തീ​ശ​ൻ ചേ​ട്ട​ന്‍റെ കോ​ട്ട​യാ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ സ​തീ​ശ​ൻ ചേ​ട്ട​ന് ല​ഭി​ക്കു​ന്ന സ്ഥ​ല​മാ​ണ് മു​ട്ടി​ന​കം. കേ​ര​ള​ത്തി​ൽ ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടു കൂ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ വ​ള​രെ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഭ​ര​ണ​മാ​റ്റം അ​നി​വാ​ര്യ​മാ​യ സ​ന്ദ​ർ​ഭ​മാ​ണ്. അ​തു​കൊ​ണ്ട് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് വ​രു​മെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് പി​ഷാ​ര​ടി ഉ​റ​പ്പാ​യും നേ​ടു​മെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു. പി​ഷാ​ര​ടി​ക്ക് ദീ​ർ​ഘ​വീ​ഷ​ണ​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ​മു​ണ്ട്. എ​ല്ലാ​വ​രോ​ടും പെ​രു മാ​റാ​ൻ അ​റി​യാം. പാ​ല​ക്കാ​ട് അ​വ​ൻ ജ​നി​ച്ചു​വീ​ണ സ്ഥ​ല​മാ​ണ്. എ​ല്ലാ​വ​രു​മാ​യി ബ​ന്ധ​മു​ണ്ട്. യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ​യു​ള്ള ആ​ധി​കാ​രി​ക ത​യും കൂ​ടി​യാ​വു​ന്ന​തോ​ടെ പി​ഷാ​ര​ടി​ക്ക് ത​ന്നെ പാ​ല​ക്കാ​ട് കി​ട്ടും. വി​വാ​ദ​ങ്ങ​ൾ വ​ന്ന​തു ഗു​ണം ചെ​യ്യു​മെ​ന്നും ധ​ർ​മ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment