തിരുവനന്തപുരം: കേരളത്തില്‍ ഇനി ത്രികോണ മത്സരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എന്‍ഡിഎ പ്രബല ശക്തിയായി ഒരു വശത്തുണ്ടാകും. കേരളത്തില്‍ വലിയ മാറ്റം വരികയാണ്. മൂന്ന് മുന്നണികള്‍ മത്സരിച്ച അവസാന തെരഞ്ഞെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. ഇനി ഇടതും വലതും ഒന്നിച്ച് സഖ്യമായി മത്സരിക്കും. മറു വശത്ത് എന്‍ഡിഎ പ്രബലശക്തിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയെയും പൂട്ടും താക്കോലും എടുത്ത് പൂട്ടുമെന്നുള്ള അഹങ്കാരം പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ വികസിത കേരളത്തിനും അഴിമതിക്കുമെതിരെയുള്ള മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തെന്നാണ് തന്റെ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖര്‍. നേമത്തെ ജനങ്ങള്‍ ബിജെപിയുടെ വിജയത്തിനുവേണ്ടി വോട്ട് ചെയ്തെന്നാണ് വിശ്വസിക്കുന്നത്. ജനവിധി എന്താണെന്ന് മെയ് നാലിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വി.ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല.
നേമത്തിന്റെ വികസനത്തിനു വേണ്ടി പോസീറ്റീവായ പ്രചാരണങ്ങളാണ് നടത്തിയത്. ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
