കാ​ശ് പ​ണം തു​ട്ട് മ​ണി, മ​ണി… കു​ട്ടി​ക​ൾ​ക്ക് പോ​ക്ക​റ്റ് മ​ണി​ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ പേ

പോ​ക്ക​റ്റ് മ​ണി എ​ന്ന പേ​രി​ല്‍ പു​തി​യ ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ പേ ​രം​ഗ​ത്തെ​ത്തി. മാ​താ​പി​താ​ക്ക​ളു​ടെ ഗൂ​ഗി​ള്‍ പേ, ​അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ക്ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍. അ​ഥ​വാ മ​ക്ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​തെ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നാ​കും.

യു​പി​ഐ സ​ര്‍​ക്കി​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ക്ക​റ്റ് മ​ണി​യെ​ന്ന പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഒ​രാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രാ​ള്‍​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ മാ​ണ് ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും, മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ക്ക​ള്‍​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ സൗ​ക​ര്യം. സ്‌​കൂ​ളി​ല്‍ പോ​കു​മ്പോ​ഴു​ള്ള സ്‌​നാ​ക്‌​സ്, സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ങ്ങി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നാ​കും.

മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ട് കൂ​ടി മ​ക്ക​ള്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി പ​ണം ചി​ല​വ​ഴി​ക്കാ​നും, മ​ക്ക​ള്‍ അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് പ​ണം ചി​ല​ഴി​ക്കു​ന്നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്താ​നും ക​ഴി​യു​മെ​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​ത്യേ​ക​ത.

മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ല്‍ ആ​ക്ടീ​വാ​യ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഈ ​ഫീ​ച്ച​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​കു​ക. മ​ക്ക​ള്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍, വി​ശ്വ​സ്ത​രാ​യ​വ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് പേ​രെ​യെ​ങ്കി​ലും സെ​ക്ക​ൻ​ഡ​റി ഉ​പ​യോ​ക്താ​ക്ക​ളാ​യി മാ​താ​പി​താ​ക്ക​ള്‍​ക്ക് നി​ശ്ച​യി​ക്കാ​ന്‍ സാ​ധി​ക്കും. സ്വ​ന്ത​മാ​യി ഗൂ​ഗി​ള്‍ പേ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഫോ​ണ്‍ ന​മ്പ​റും സെ​ക്ക​ന്റ​റി ഉ​പ​യോ​ക്താ​വി​ന് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് മാ​ന​ദ​ണ്ഡം.

സെ​ക്ക​ൻ​ഡ​റി യൂ​സ​റെ ചേ​ര്‍​ത്തു ക​ഴി​ഞ്ഞാ​ല്‍, അ​വ​ര്‍​ക്കും യു​പി​ഐ പേ​യ്‌​മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നാ​കും. മ​ക്ക​ളു​ടെ സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങ​ളി​ലും ചി​ല​വു​ക​ളി​ലും മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ത​ലും നി​യ​ന്ത്ര ണ​വും കൊ​ണ്ടു​വ​രാ​നാ​കു​മെ ന്ന​താ​ണ് ഫീ​ച്ച​റി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

ര​ണ്ട് മോ​ഡു​ക​ളി​ലൂ​ടെ സ്വ​ത​ന്ത്ര​വും ഫ്‌​ള​ക്‌​സി​ബി​ളു​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​താ​ണ് പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​റി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന​വ​ശം. പ്ര​ധാ​ന​മാ​യും ര​ണ്ട് രീ​തി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താം.
ആ​ദ്യ​ത്തേ​തി​ൽ 15,000 രൂ​പ പ്ര​തി​മാ​സം ലി​മി​റ്റ് നി​ശ്ച​യി​ക്കാം. ഈ ​പ​രി​ധി​ക്കു​ള്ളി​ല്‍ നി​ന്ന് മ​ക്ക​ള്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി പ​ണം ചി​ല​വ​ഴി​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും. ഓ​രോ ചെ​റി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​ക്ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളെ നേ​രി​ല്‍​ക​ണ്ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​വ​രി​ല്ല.

ഓ​രോ പേ​യ്‌​മെ​ന്‍റി​നും അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ രീ​തി. ഇ​ത് പ്ര​കാ​രം പ​ണം ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മ​ക്ക​ള്‍ ഒ​രു റി​ക്വ​സ്റ്റ് അ​യ​യ്ക്കും. പ​ണം അ​യ​ക്കു​ന്ന​തി​ന് മു​ന്‍​പ് ഇ​ത് നി​ര്‍​ബ​ന്ധ​മാ​യും അ​പ്രൂ​വ് ചെ​യ്യേ​ണ്ടി​വ​രും. ചെ​റി​യ കു​ട്ടി​ക​ളു​ള്ള​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് വ​ലി​യൊ​രു സ​ഹാ​യം ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

Related posts

Leave a Comment