രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കാ​ൻ ശ്ര​മി​ക്ക​രു​ത്, ലെ​യോ മാ​ർ​പാ​പ്പ​യ്ക്കെ​തി​രെ ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​ത്തെ വി​മ​ർ​ശി​ച്ച ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

പോ​പ്പ് രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കാ​ൻ ശ്ര​മി​ക്കാ​തെ സ​ഭ​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. കോ​മ​ൺ​സെ​ൻ​സ് ഉ​പ​യോ​ഗി​ക്ക​ണം. വെ​നി​സ്വേ​ല​യോ​ടും ഇ​റാ​നോ​ടും പോ​പ്പി​ന് മൃ​ദു സ​മീ​പ​ന​മാ​ണ്. തീ​വ്ര ഇ​ട​ത് ചി​ന്താ​ഗ​തി​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് പോ​പ്പി​ന്‍റേ​തെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി.

‘പോ​പ്പാ​കാ​നു​ള്ള ഒ​രു പ​ട്ടി​ക​യി​ലും അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നി​ല്ല, ഒ​രു അ​മേ​രി​ക്ക​ക്കാ​ര​നാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് സ​ഭ അ​ദ്ദേ​ഹ​ത്തെ അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ജെ. ​ട്രം​പു​മാ​യി ഇ​ട​പെ​ടാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു സ​ഭ​യു​ടെ ആ ​തെ​ര​ഞ്ഞെ​ടു​പ്പ്. പോ​പ്പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഞെ​ട്ടി​പ്പി​ക്കു​ന്ന അ​ത്ഭു​തം ആ​യി​രു​ന്നു. അ​തി​നു​ള്ള ന​ന്ദി കാ​ണി​ക്ക​ണം’ -ട്രം​പ് പ​റ​ഞ്ഞു.

‘പോ​പ്പ് ലെ​യോ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ ദു​ർ​ബ​ല​നാ​ണ്. മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ രാ​ഷ്ട്രീ​യ സ​ഹാ​യി​യും ഇ​ട​തു​പ​ക്ഷ​ക്കാ​ര​നു​മാ​യ ഡേ​വി​ഡ് ആ​ക്സ​ൽ​റോ​ഡു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. പ​ള്ളി​യി​ൽ പോ​കു​ന്ന​വ​രെ​യും പു​രോ​ഹി​ത​ന്മാ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​വ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം’ -ട്രം​പ് ആ​രോ​പി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെ വി​മ​ർ​ശി​ക്കു​ന്ന ന​ട​പ​ടി ഒ​രു പോ​പ്പി​ൽ നി​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ‘ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ’ ആ​ണ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​പ്പ് യു​ദ്ധ​ത്തെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് ട്രം​പി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

Related posts

Leave a Comment