യൂ​റോ​പ്പി​ന്‍റെ ഭാ​വി​ക്ക് ഹം​ഗ​റി​യു​ടെ വോ​ട്ട്

ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ രാ​ഷ്‌​ട്രീ​യ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഹം​ഗ​റി​ക്കാ​ർ. 16 വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ൽ​തു​ട​രു​ന്ന, ട്രം​പി​ന്‍റെ ച​ങ്ങാ​തി​കൂ​ടി​യാ​യ പ്ര​ധാ​ന​മ​ന്ത്രി വി​ക്തോ​ർ ഓ​ർ​ബ​നും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്.

ലി​ബ​റ​ൽ, സോ​വ്യ​റ്റ് വി​രു​ദ്ധ നേ​താ​വ് എ​ന്ന നി​ല​യി​ൽ​നി​ന്നു തീ​വ്ര വ​ലു​ത​പ​ക്ഷ​പാ​തി​യാ​യ മാ​റി​യ ഓ​ർ​ബ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ടു​പ്പ​ക്കാ​ര​ൻ കൂ​ടി​യാ​യി. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കു​ന്നേ​രം ഏ​ഴി​ന് അ​വ​സാ​നി​ച്ചു.

ഓ​ർ​ബ​നും പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ടി​സ പാ​ർ​ട്ടി നേ​താ​വ് പീ​റ്റ​ർ മ​ഗ്യാ​റി​നും ബു​ഡാ​പെ​സ്റ്റി​ലെ വെ​വ്വേ​റെ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 62കാ​ര​നാ​യ ഓ​ർ​ബ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു വി​ജ​യ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു.

കി​ഴ​ക്കോ പി​ഞ്ഞാ​റോ, കു​പ്ര​ചാ​ര​ണ​മോ സ​ത്യ​സ​ന്ധ​മാ​യ പൊ​തു​സം​വാ​ദ​മോ, അ​ഴി​മ​തി​യോ അ​ല്ലെ​ങ്കി​ൽ ശു​ദ്ധ​മാ​യ പൊ​തു​ജീ​വി​ത​മോ ഇ​വ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് പീ​റ്റ​ർ മ​ഗ്യാ​റി​ൻ പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വോ​ട്ട​ർ​മാ​രി​ൽ 3.46 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് അ​റി​യി​ച്ചു.

ഹം​ഗ​റി​യു​ടെ സോ​ഷ്യ​ലി​സ്റ്റ് കാ​ല​ഘ​ട്ട​ത്തി​നു ശേ​ഷ​മു​ള്ള ച​രി​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ആ​ദ്യ മ​ണി​ക്കൂ​റി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹം​ഗേ​റി​യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് യൂ​റോ​പ്പാ​കെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ​ല സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളും ഓ​ർ​ബ​ൻ വീ​റ്റോ ചെ​യ്ത് ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

യു​ക്രെ​യ്നു​ള്ള സൈ​നി​ക സ​ഹാ​യം, യൂ​റോ​പ്പി​ന്‍റെ പൊ​തു അ​ഭ​യാ​ർ​ഥി ന​യം, ഊ​ർ​ജ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഓ​ർ​ബ​ന്‍റെ വീ​റ്റോ അ​ധി​കാ​ര​ത്തി​ൽ ത​ട​സ​പ്പെ​ട്ടു. ഏ​റ്റ​വും ഒ​ടു​വി​ൽ, യു​ക്രെ​യ്നു​ള്ള 90 ബി​ല്യ​ൺ യൂ​റോ​യു​ടെ (104 ബി​ല്യ​ൺ യു​എ​സ് ഡോ​ള​ർ) യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വാ​യ്പ അ​ദ്ദേ​ഹം ത​ട​ഞ്ഞു. തു​ട​ർ​ച്ച​യാ​യ നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന ഓ​ർ​ബ​ന് ഇ​ത്ത​വ​ണ കാ​ലി​ട​റു​മെ​ന്നാ​ണു സൂ​ച​ന.

Related posts

Leave a Comment