ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ലീ​ഡ്സ്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ലീ​ഡ്സ് യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലീ​ഡ്സ് വി​ജ​യി​ച്ച​ത്.

നോ​വ ഒ​കാ​ഫോ​ർ ആ​ണ് ലീ​ഡ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​സ​മീ​റോ ആ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലീ​ഡ്സി​ന് 36 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് ലീ​ഡ്സ്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 55 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Related posts

Leave a Comment