ജ​ല​ദൗ​ർ​ല​ഭ്യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങി; ഒ​ന്നി​നും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യെ​ന്ന് രോ​ഗി​ക​ൾ

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടു ദി​​വ​​സ​​മാ​​യി വെ​​ള്ളം ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വി​​വി​​ധ ചി​​കി​​ത്സാ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ 40ഓ​​ളം ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍ മു​​ട​​ങ്ങി. വെ​​ള്ള​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ശ​​സ്ത്ര​​ക്രി​​യാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ന്ന​​തി​​നാ​​യി കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ലും കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ​ആ​​ശു​​പ​​ത്രി​​യി​​ലും കൊ​​ണ്ടു​​പോ​​കേ​​ണ്ടി വ​​ന്ന​​താ​​യാ​​ണ് വി​​വ​​രം.

ഇ​​ത് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ല്‍ ത​​ന്നെ ആ​​ദ്യ​​മാ​​ണ​​ന്നാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.​ ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ സ​​ര്‍​ജ​​റി ബ്ലോ​​ക്കി​​ലാ​​ണ് ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​മു​​ത​​ല്‍ കു​​ടി​​വെ​​ള്ളം പോ​​ലും ല​​ഭ്യ​​മ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.കി​​ട​​പ്പുരോ​​ഗി​​ക​​ള്‍​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്കും ശു​​ചി​മു​​റി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നും വെ​​ള്ളം ല​​ഭ്യ​​മാ​​യി​​ല്ല.

കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്ക് മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പോ​​യി പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​റ​​വേ​​റ്റാ​​നാ​​യെ​​ങ്കി​​ലും കി​​ട​​പ്പു​രോ​​ഗി​​ക​​ളു​​ടെ കാ​​ര്യ​​മാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ​​ത്.​ ഇ​​വ​​രി​​ലേ​​റെ​​യും ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ രോ​​ഗി​​ക​​ളു​​മാ​​ണ്.ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രെ പ​​ല പ്രാ​​വ​​ശ്യം ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടും യാ​​തൊ​​രു പ്ര​​തി​​ക​​ര​​ണ​​വു​​മി​​ല്ലെ​​ന്ന് രോ​​ഗി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​യു​​ന്നു.

വെ​​ള്ള​​മി​​ല്ലാ​​ത്ത​​തുകൊ​​ണ്ട​​ല്ല വാ​​ര്‍​ഡു​​ക​​ളി​​ല്‍ ല​​ഭി​​ക്കാ​​ത്ത​​തെ​​ന്നും വാ​​ര്‍​ഡു​​ക​​ളി​​ലേ​​ക്ക് വെ​​ള്ളം പ​​മ്പു ചെ​​യ്യു​​ന്ന മോ​​ട്ടോ​​ര്‍ കേ​​ടാ​​യ​​താ​​ണ് കാ​​ര​​ണ​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു.​ രോ​​ഗി​​ക​​ള്‍ ഏ​​റെ ക​​ഷ്ട​​ത അ​​നു​​ഭ​​വി​​ക്കു​​മ്പോ​​ഴും കേ​​ടാ​​യ മോ​​ട്ടോ​​ര്‍ ന​​ന്നാ​​ക്കു​​ന്ന​​തി​​നോ മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന​​തി​​നോ ത​​യാ​​റാ​​യിട്ടില്ല. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​സി​​ക​​ള്‍ അ​​ഗ്‌​​നി​​ശ​​മ​​ന സേ​​ന​​യു​​ടെ ടാ​​ങ്കു​​ക​​ളി​​ല്‍ വെ​​ള്ളം നി​​റ​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് ത​​ത്കാ​​ലി​​ക പ​​രി​​ഹാ​​രം കാ​​ണു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ര്‍​ന്ന് ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കു​​ന്ന​​തി​​ന് ക​​രാ​​ര്‍ എ​​ടു​​ത്ത ഏ​​ജ​​ന്‍​സി എ​​ത്തു​​ക​​യും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടു​കൂ​​ടി ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ക്കു​​ക​​യും ചെ​​യ്തു. ​പ്ര​​ശ്‌​​ന​​ത്തി​​നു താ​ത്കാ​​ലി​​ക പ​​രി​​ഹാ​​ര​​മാ​​യി. മോ​​ട്ടോ​​റി​ന്‍റെ​​യും പ​​മ്പ് വാ​​ല്‍​വി​​ന്‍റെ​​യും കേ​​ടാ​​യ ഭാ​​ഗ​​ങ്ങ​​ള്‍ മാ​​റ്റി​​യി​​ടു​​ന്ന ജോ​​ലി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ വാ​​ര്‍​ഡു​​ക​​ളി​​ല്‍ ശു​​ദ്ധ​​ജ​​ലം ല​​ഭ്യ​​മ​​ല്ലാ​​ത്ത അ​​വ​​സ്ഥ ഇ​​നി​​യു​​ണ്ടാ​​കാ​​ത്ത നി​​ല​​യി​​ല്‍ പു​​തി​​യ സം​​വി​​ധാ​​നം ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ക​​രാ​​റു​​കാ​​ര​​ന്‍ പ്ര​​തി​​ക​​രി​​ച്ചു.

Related posts

Leave a Comment