പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി; കെ​ട്ടു​വി​റ​ക് വി​ൽ​പ്പ​ന​യു​മാ​യി എ​ട്ടം​ഗ സം​ഘം

ളാ​​ക്കാ​​ട്ടൂ​​ര്‍: പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യ​​തോ​​ടെ കെ​​ട്ടു​വി​​റ​​ക് ക​​ച്ച​​വ​​ട​​ക്കാ​​ര്‍​ക്കാ​​ണ് കോ​​ള​​ടി​​ച്ച​​ത്.ഹോ​​ട്ട​​ലു​​ക​​ള്‍, റ​​സ്റ്റ​റ​ന്‍റു​ക​ൾ, കാ​​ന്‍റീ​​നു​​ക​​ള്‍, വീ​​ടു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കെ​​ല്ലാം വി​​റ​​കി​​ന് ആ​​വ​​ശ്യം വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണ് നേ​​ട്ട​​മാ​​യ​​ത്. വി​​റ​​ക് സ്ഥി​​ര​​മാ​​യി വാങ്ങു​​ന്ന​​വ​​ര്‍​ക്കു പു​​റ​​മേ പു​​തി​​യ ആ​​വ​​ശ്യ​​ക്കാ​​രും ഏ​​റെ​​യാ​​ണ്.

പാചക വാ തകപ്ര​​തി​​സ​​ന്ധി ആ​​രം​​ഭി​​ച്ച് ഒ​​രാ​​ഴ്ചയാ​​യ​​പ്പോ​​ഴേ​​ക്കും കെ​​ട്ടു വി​​റ​​കി​​നു​​ള്ള ഡി​​മാ​​ന്‍​ഡും വ​​ര്‍​ധി​​ച്ചെ​​ന്നാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​ര​​ന്‍ ളാ​​ക്കാ​​ട്ടൂ​​ര്‍ കു​​ള​​ത്തു​​ങ്ക​​ല്‍ അ​​നീ​​ഷ് പ​​റ​​യു​​ന്നു. ത​​ടി ക്ക​​ച്ച​​വ​​ട​​ മേ​​ഖ​​ല​​യി​​ല്‍ 21 വ​​ര്‍​ഷ​​​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന അ​​നീ​​ഷി​​ന് കെ​​ട്ടു​വി​​റ​​ക് ക​​ച്ച​​വ​​ട​​മു​​ണ്ട്. അ​​നീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ട്ടു പേ​​രാ​​ണ് വി​​റ​​കുക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​ത്.

ഒ​​രു കെ​​ട്ടി​​ന് 80 രൂ​​പ​​യാ​​ണ് വി​​ല. പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി​​ക്കു മു​​മ്പ് ദി​​വ​​സേ​​ന 30 മു​​ത​​ല്‍ 40കെ​​ട്ട് വി​​റ​​കാ​​യി​​രു​​ന്നു വി​​റ്റി​​രു​​ന്ന​​ത്.ഹോ​​ട്ട​​ലു​​കാ​​രാ​​യി​​രു​​ന്നു പ്ര​​ധാ​​ന ആ​​വ​​ശ്യ​​ക്കാ​​ര്‍. സ്ഥി​​ര​​മാ​​യി വാ​​ങ്ങി​​ക്കു​​ന്ന ചി​​ല വീ​​ട്ടു​​കാ​​രു​​മു​​ണ്ട്. ഇ​​പ്പോ​​ഴ​​ത് 80 മു​​ത​​ല്‍ 100 കെ​​ട്ടു​​ക​​ളാ​​യി​​ട്ടു​​ണ്ട്. ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ചെ​​ങ്കി​​ലും വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​ട്ടി​​ല്ല. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും ആ​​വ​​ശ്യ​​ക്കാ​​ര്‍ കൂ​​ടു​​ക​​യാ​​ണെ​​ങ്കി​​ല്‍ വി​​ല വ​​ര്‍​ധി​​പ്പി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് അ​​നീ​​ഷ് പ​​റ​​യു​​ന്ന​​ത്.

ത​​ടി ​​വെ​​ട്ടി​​യ​​തി​​നു ശേ​​ഷ​​മു​​ള്ള ശിഖരങ്ങൾ കോ​​തി​​യെ​​ടു​​ത്ത് ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും വീ​​ടു​​കാ​​ര്‍​ക്കു​​മു​​ള്ള​​ത് ത​​രം​​തി​​രി​​ച്ച് കെ​​ട്ടു​​ക​​ളാ​​ക്കി​​യാ​​ണ് വി​​ല്പ​​ന.
ആ​​വ​​ശ്യ​​ക്കാ​​ര്‍​ക്ക് വ​​ണ്ടി​​ക​​ളി​​ല്‍ എ​​ത്തി​​ച്ചു​ന​​ല്‍​കും. പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി നീ​​ളു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ല്‍ കെ​​ട്ടു​വി​​റ​​കു​​ക​​ള്‍ വാ​​ങ്ങി ശേ​​ഖ​​രി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്.

Related posts

Leave a Comment