അ​ക്ഷ​യ​തൃ​തീ​യ 19 ന്; ​സ്വ​ര്‍​ണ​വ്യാ​പാ​ര മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ര്‍​വേ​കും; പ്ര​തീ​ക്ഷ​യോ​ടെ വ്യാ​പാ​രി​ക​ൾ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ അ​ടു​ത്ത​തോ​ടെ സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ര്‍​വേ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ സ്വ​ര്‍​ണ​വ്യാ​പാ​രി​ക​ള്‍. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ശു​ഭ​ദി​ന​മാ​യാ​ണ് അ​ക്ഷ​യ​തൃ​തീ​യ ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഒ​റ്റ​ദി​ന സ്വ​ര്‍​ണ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത് അ​ക്ഷ​യ് തൃ​തീ​യ നാ​ളി​ലാ​ണ്.

ഈ ​വ​ര്‍​ഷ​ത്തെ അ​ക്ഷ​യ​തൃ​തീ​യ ഈ ​മാ​സം 19 നാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 55 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​വ​ര്‍​ധ​ന​മാ​ണ് ഇ​ത്ത​വ​ണ സ്വ​ര്‍​ണ​ത്തി​ന് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും അ​ക്ഷ​യ​തൃ​തീ​യ നാ​ളി​ല്‍ സ്വ​ര്‍​ണം വാ​ങ്ങു​ന്ന ശീ​ലം കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ 12,000 ഓ​ളം സ്വ​ര്‍​ണ വ്യാ​പാ​ര ശാ​ല​ക​ള്‍ അ​ക്ഷ​യ​തൃ​തീ​യ​ക്കാ​യി ഒ​രു​ങ്ങി ക​ഴി​ഞ്ഞു. പ​ല​യി​ട​ത്തും അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗും ആ​രം​ഭി​ച്ചു. തൂ​ക്കം കു​റ​ഞ്ഞ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ​ല​രും ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ക്ഷ​യ​തൃ​തീ​യ​ക്കു മു​ന്നോ​ടി​യാ​യി തൃ​ശൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​യ​ര്‍​സെ​ല്ല​ര്‍ മീ​റ്റ് പു​തി​യ ആ​ഭ​ര​ണ ശ്രേ​ണി​ക​ള്‍ എ​ല്ലാ ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സ്വ​ര്‍​ണ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.അ​ക്ഷ​യ​തൃ​തീ​യ ദി​വ​സം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ര​ട​ക്കം അ​ഞ്ചു ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ര​ള ഗോ​ള്‍​ഡ് ആ​ൻ​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

അ​ക്ഷ​യ​തൃ​തീ​യ
വൈ​ശാ​ഖ മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ മൂ​ന്നാ​മ​ത്തെ തി​ഥി​യാ​ണ് (ചാ​ന്ദ്ര​ദി​നം) അ​ക്ഷ​യ​തൃ​തീ​യ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.വ​ര​ള്‍​ച്ച​യി​ല്‍ നി​ന്നും ഭൂ​മി​ക്ക് സാ​ന്ത്വ​ന സ്പ​ര്‍​ശ​മാ​യി ഭ​ഗീ​ര​ഥ മു​നി​യു​ടെ ത​പ​സി​ലൂ​ടെ ഗം​ഗാ​ന​ദി സ്വ​ര്‍​ഗ​ത്തി​ല്‍ നി​ന്നും ഭൂ​മി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ലാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ബ​ല​ഭ​ദ്ര​ന്‍ ജ​നി​ച്ച ദി​വ​സം കൂ​ടി​യാ​ണ് അ​ക്ഷ​യ് തൃ​തീ​യ.

ഈ ​ദി​ന​ത്തി​ല്‍ ദാ​ന​ധ​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പു​ണ്യ​മാ​യി ക​രു​തു​ന്നു. അ​ക്ഷ​യ തൃ​തീ​യ നാ​ളി​ല്‍ ചെ​യ്യു​ന്ന സ​ദ്ക​ര്‍​മ്മ​ങ്ങ​ളു​ടെ ഫ​ലം ക്ഷ​യി​ക്കി​ല്ല എ​ന്ന് പു​രാ​ത​ന കാ​ലം മു​ത​ലേ വി​ശ്വാ​സ​മു​ണ്ട്. അ​ക്ഷ​യ് തൃ​തീ​യ നാ​ളി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ന​ട​ത്തു​ന്നു.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment