അടിയോടടി… 18 മദ്യകുപ്പികൾ എറിഞ്ഞ് തകർത്തു: ബാർ മാനേജറെ മർദിച്ച് അവശനാക്കി; രാത്രി മദ്യപിക്കാൻ എത്തിയ യുവാക്കളുടെ ആഭാസപ്രകടനം

മ​ദ്യം ന​ല്കാ​ത്ത​തി​നെ​തു​ട​ർ​ന്നു​ള്ള അ​ക്ര​മാ​സ​ക്ത​മാ​യ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. നാ​ഗ്പൂ​രി​ലെ ഒ​രു ബാ​റി​ൽ അ​ർ​ദ്ധ​രാ​ത്രി​യു​ണ്ടാ​യ പ്ര​ശ്നം വ​ലി​യ സം​ഘ​ർ​ഷ​മാ​യി മാ​റി. മ​ദ്യം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ബാ​ർ മാ​നേ​ജ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ബാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു.

എ​സ്‌​കെ ബാ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ ബാ​റി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി മാ​നേ​ജ​രെ ആ​ക്ര​മി​ക്കു​ക​യും 15ല​ധി​കം മ​ദ്യം കു​പ്പി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ബാ​ർ മാ​നേ​ജ​ർ​ക്ക് നേ​രെ മ​ദ്യ​ക്കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും അ​ത് ത​ട്ടി അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ബാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് സം​ഘം അ​വി​ടെ​നി​ന്നും മ​ട​ങ്ങു​ന്ന​ത്.

സം​ഭ​വം ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ക്കു​റി​ച്ചും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ഗു​ണ്ടാ​യി​സ​ത്തെ​ക്കു​റി​ച്ചും ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്നു. എ​ന്നാ​ൽ, ഈ ​സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

 

 

Related posts

Leave a Comment