കൊച്ചി: സംസ്ഥാനത്ത് വേനല്‍ മഴ കുറഞ്ഞതോടെ അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. മാര്‍ച്ച് മുതല്‍ ഏപ്രില്‍ 18 വരെ കിട്ടേണ്ട വേനല്‍ മഴയില്‍ 35 ശതമാനം കുറവാണ് ഇത്തവണ ഉണ്ടായത്. ഇത് ചൂടു കൂടുന്നതിനുള്ള പ്രധാന കാരണങ്ങളി ലൊന്നാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ സയിന്റിസ്റ്റ് ഡോ. എം.ജി. മനോജ് പറഞ്ഞു.
ഈ ഒരാഴ്ചയ്ക്കകം വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. രാത്രി സമയങ്ങളില്‍ ചൂട് വര്‍ധിക്കും. ശരാശരി താപനിലയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുന്നുണ്ടെന്ന് ഡോ. മനോജ് പറഞ്ഞു.
ചൂട് കൂടാനുള്ള കാരണങ്ങള്‍
1 ഏപ്രില്‍ മാസത്തില്‍ സൂര്യന് ഉച്ഛസ്ഥായിയില്‍ ആയതിനാല്‍ തീവ്രത കുറയാതെയാണ് സൂര്യരശ്മികള്‍ താഴേക്ക് പതിക്കുന്നത്.
2 സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതിലുള്ള വര്‍ധന
3 വലിയൊരു ഭാഗം തീരപ്രദേശമായ സംസ്ഥാനത്ത് ഉച്ചയാകാറാകുമ്പോള്‍ ഉണ്ടാകുന്ന കടല്‍ക്കാറ്റില്‍ ഈര്‍പ്പം കൂടുതലായിരിക്കും. അന്തരീക്ഷ ഈര്‍പ്പം കൂടിയാല്‍ നീരാവിയില്‍ ലീനതാപമുണ്ടാകും. ഇത് ശരീരത്തിലേക്ക് അടിക്കുമ്പോള്‍ ചൂട് കൂടും
4 പസഫിക് സമുദ്രത്തിലെ കാലാവസ്ഥയെയും മണ്‍സൂണിനെയും സ്വാധീനിക്കുന്ന എല്‍നിനോ പ്രതിഭാസം ന്യൂട്രലായ അവസ്ഥയില്‍ തുടരുന്നത്.
5 മധ്യേന്ത്യ മുതല്‍ തെക്കേ ഇന്ത്യ വരെ രണ്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍ ഉയരത്തില്‍ ഘടികാരദിശയില്‍ മേലേ നിന്ന് താഴോട്ടാണ് വായു കറങ്ങുന്നത്. ഇത് ചൂട് വര്‍ധിപ്പിക്കും
6 നഗര പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ്, ടാര്‍ റോഡുകളുടെ വിസ്ത്യ തി വര്‍ധിക്കുകയും സ്വാഭാവിക വനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതോടെ അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് തങ്ങി നില്ക്കുന്നു.
സീമ മോഹന്‍ലാല്‍
