ന​ടി സോ​ഫി ടേ​ണ​റു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​നുശേഷം മോ​ഡ​ൽ ടാ​റ്റി​യാ​ന ഗ​ബ്രി​യേ​ല​യു​മാ​യു​ള്ള പു​തി​യ പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലുമായി ഗായകൻ ജോ ജോനാസ്

ഗാ​യ​ക​നും ന​ട​നു​മാ​യ ജോ ​ജോ​നാ​സ് മോ​ഡ​ൽ ടാ​റ്റി​യാ​ന ഗ​ബ്രി​യേ​ല​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യ​ബ​ന്ധം സ്ഥി​രീ​ക​രി​ച്ചു. ന​ടി സോ​ഫി ടേ​ണ​റു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പു​തി​യ പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ. പ്യൂ​ർ​ട്ടോ റി​ക്കോ യാ​ത്ര​യ്ക്കി​ടെ ഗ​ബ്രി​യേ​ല​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ജോ ​ജോ​നാ​സ് ത​ന്‍റെ ബ​ന്ധം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

ഒ​രു യൂ​ട്യൂ​ബ് വ്ലോ​ഗി​ലൂ​ടെ​യും ജോ ​ജോ​നാ​സ് ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ന​ൽ​കി. പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ സ്ഥ​ല​ങ്ങ​ളും വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യി​ൽ ഗ​ബ്രി​യേ​ല ത​ന്നെ സ്പാ​നി​ഷ് പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി ജോ​നാ​സ് വ്ലോ​ഗി​ൽ പ​റ​ഞ്ഞു. പി​ന്നീ​ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പോ​യി നീ​ന്തി​യ​തും വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു എ​ന്ന് ജോ ​ജോ​നാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.സോ​ഫി ടേ​ണ​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ജോ​നാ​സി​ന് ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്. ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​വും ക​രി​യ​റും ത​മ്മി​ലു​ള്ള ബാ​ല​ൻ​സ് നി​ല​നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം നേ​ര​ത്തെ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാം, ടി​ക് ടോ​ക്ക് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ് താ​ൻ ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സോ​ഫി ടേ​ണ​റു​മാ​യു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഞാ​ൻ ശ​രി​ക്കും ന​ന്ദി​യു​ള്ള​വ​നാ​ണ്, മ​നോ​ഹ​ര​മാ​യ ഒ​രു കോ-​പേ​ര​ന്‍റിം​ഗ് ബ​ന്ധം എ​നി​ക്കു​ണ്ട്, ടേ​ണ​ർ ന​ല്ല അ​മ്മ​യാ​ണെ​ന്നും പ്ര​ശം​സി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2024ലാ​ണ് ജോ ജോ​നാ​സും ടേ​ണ​റും വി​വാ​ഹ​മോ​ച​നം നേ​ടി​യ​ത്.

 

Related posts

Leave a Comment