കു​ട്ടി​ക​ൾ വാ​യി​ച്ചും ക​ളി​ച്ചും വ​ള​ര​ട്ടെ… കു​ട്ടി​ക​ളി​ലെ സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗം; നി​യ​ന്ത്രി​ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍


കൊ​ച്ചി: പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി.

നി​യ​മം നി​ര്‍​മി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ്കു​മാ​ര്‍, അം​ഗം ഷാ​ജേ​ഷ് ഭാ​സ്‌​ക​ര്‍ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യം, നി​യ​മം, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി എ​ന്നീ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും ഉ​ള്‍​പ്പെ​ടു​ന്ന​താ​ക​ണം ഉ​ന്ന​ത​ത​ല സ​മി​തി.

കോ​വി​ഡി​നു​ശേ​ഷം സ്‌​ക്രീ​ന്‍ അ​ഡി​ക്ഷ​ന്‍ കു​ട്ടി​ക​ളി​ല്‍ വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ന്‍റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ ഗെ​യി​മു​ക​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക,ശാ​രീ​രി​ക,വൈ​കാ​രി​ക വി​ദ്യാ​ഭ്യാ​സ ജീ​വി​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് വ​യ​സു​വ​രെ കു​ട്ടി​ക​ള്‍​ക്ക് വീ​ഡി​യോ കോ​ള്‍ ഒ​ഴി​കെ സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​റി​വോ​ടെ ഒ​രു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണം. പ​ന്ത്ര​ണ്ട് വ​യ​സു​വ​രെ സ്‌​ക്രീ​ന്‍ സ​മ​യം പ​ര​മാ​വ​ധി ര​ണ്ട് മ​ണി​ക്കൂ​റാ​യി നി​യ​ന്ത്രി​ക്ക​ണം. പ​തി​നെ​ട്ട് വ​യ​സു​വ​രെ പ​ഠ​ന​ത്തി​നു​പു​റ​മെ സ്‌​ക്രീ​ന്‍ സ​മ​യം ര​ണ്ട് മ​ണി​ക്കൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട​താ​ണ് എ​ന്ന മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ക​ണ്ടെ​ത്ത​ലു​ക​ള്‍ ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ക്കു​ന്ന​വ​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

നി​ര്‍​ദേ​ശ​ങ്ങ​ള്‍

  • കു​ട്ടി​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണോ, ടാ​ബോ കൊ​ണ്ടു​വ​രാ​നോ ഉ​പ​യോ​ഗി​ക്കു​വാ​നോ പാ​ടി​ല്ല. എ​ന്നാ​ല്‍ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​വ​രു​ക​യാ​ണെ​ങ്കി​ല്‍ ര​ക്ഷി​താ​വി​ന്‍റെ അ​പേ​ക്ഷ സ​ഹി​തം ക്ലാ​സ് ടീ​ച്ച​ര്‍​ക്ക് കൈ​മാ​റി നി​യ​ന്ത്രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി കു​ട്ടി​ക​ള്‍ ഫോ​ണോ മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ കൊ​ണ്ടു​വ​രു​ന്ന പ​ക്ഷം കു​ട്ടി​ക്ക് താ​ക്കീ​ത് ന​ല്‍​ക​ണം. കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ഉ​പ​ക​ര​ണം പി​ടി​ച്ചെ​ടു​ത്ത് ഏ​ഴ് ദി​വ​സ​ത്തി​നു​ശേ​ഷം ര​ക്ഷി​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി തി​രി​കെ ന​ല്‍​ക​ണം.
  • മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ബാ​ഗ് പ​രി​ശോ​ധ​ന​യും, ദേ​ഹ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ അ​ന്ത​സി​നും അ​ഭി​മാ​ന​ത്തി​നും ഭം​ഗം വ​രു​ന്ന​ത​ര​ത്തി​ലാ​വ​രു​ത്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളോ​ട് ശി​ശു സൗ​ഹാ​ര്‍​ദ​മാ​യി പെ​രു​മാ​റ​ണം.
  • സ്‌​കൂ​ളി​ലെ ഫോ​ണ്‍ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് അ​ധ്യ​യ​ന​വ​ര്‍​ഷാ​രം​ഭം പി​ടി​എ മു​ഖാ​ന്തി​രം അ​ച്ച​ടി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ന​ല്‍​ക​ണം.
  • ഡി​ജി​റ്റ​ല്‍ അ​വ​ബോ​ധം സം​ബ​ന്ധി​ച്ച് ഒ​രു അ​ധ്യ​യ​ന​വ​ര്‍​ഷം വി​ദ​ഗ്ധ​രു​ടെ ര​ണ്ട് മ​ണി​ക്കൂ​ര്‍ ക്ലാ​സ് നാ​ല് ത​വ​ണ സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണം.
  • കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, യോ​ഗ,എ​യ്‌​റോ​ബി​ക്‌​സ്, വി​വി​ധ ഭാ​ഷാ​ക്ലാ​സു​ക​ള്‍, സാ​ഹി​ത്യ ശാ​സ്ത്ര ക്ല​ബു​ക​ള്‍, വാ​യ​ന, ക്രാ​ഫ്റ്റ്, കൈ​ത്തൊ​ഴി​ല്‍ എ​ന്നി​വ​യി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്ക​ണം.

ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ലെ ശി​പാ​ര്‍​ശ​ക​ള്‍ 2026- 27 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

പാ​ല​ക്കാ​ട് കു​മ​ര​ന​ല്ലൂ​രി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച വി​ദ്യാ​ര്‍​ഥി ഫോ​ണ്‍ തി​രി​കെ ന​ല്‍​കാ​ത്ത​തി​ല്‍ ക്ഷു​ഭി​ത​നാ​യി പ്രി​ന്‍​സി​പ്പ​ലി​നെ വ​ധി​ക്കു​മെ​ന്ന ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ളി​ന്മേ​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ള്‍ ക​മ്മീ​ഷ​ന്‍ ച​ട്ട​ങ്ങ​ളി​ലെ ച​ട്ടം 45 പ്ര​കാ​രം 30 ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കാ​നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment