സ​മ​യം അ​തി​ക്ര​മി​ക്കു​ന്നു: ഇ​റാ​ന് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം; ആ​ണ​വാ​ക്ര​മ​ണ​ത്തി​നി​ല്ലെ​ന്ന് സൂ​ച​ന; വീ​ണ്ടും വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ അ​യ​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം ആ​ണ​വ​യു​ദ്ധ​ത്തി​ലേ​ക്കെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ സ​മാ​ധാ​ന ക​രാ​റി​നു ത​യാ​റാ​കാ​ൻ ടെ​ഹ്‌​റാ​നു മു​ന്നി​ലു​ള്ള സ​മ​യം അ​തി​വേ​ഗം അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. മേ​ഖ​ല​യി​ൽ മൂ​ന്നാ​മ​തൊ​രു യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ കൂ​ടി എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ക​ടു​ത്ത പ്ര​തി​ക​ര​ണം.

വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ, ഇ​റാ​നെ​തി​രേ ആ​ണ​വാ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​ൻ ത​നി​ക്കു പ​ദ്ധ​തി​യി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. “ഞാ​ൻ എ​ന്തി​ന് ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ക്ക​ണം? സാ​ധാ​ര​ണ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ഞ​ങ്ങ​ൾ അ​വ​രെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ആ​ണ​വാ​യു​ധ​ങ്ങ​ൾ ആ​രും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല…’ ട്രം​പ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി ഇ​തി​നോ​ട​കം ത​ക​ർ​ന്നെ​ന്നും അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ശ​ക്ത​മാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു സ​മ​യം കു​റ​വാ​ണെ​ന്നും സ​മാ​ധാ​ന ക​രാ​റി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്നും ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

ര​ണ്ടാ​ഴ്ച മു​മ്പു നി​ല​വി​ൽ​വ​ന്ന താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം ആ​ദ്യ​മാ​യി ടെ​ഹ്‌​റാ​നി​ൽ സ്ഫോ​ട​ന​ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ഇ​റാ​നെ​തി​രേ നി​ല​വി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ലോ​ക​ത്തെ എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി​യു​ടെ അ​ഞ്ചി​ലൊ​ന്നു ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ചൊ​ല്ലി​യാ​ണു നി​ല​വി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​നു തി​രി​ച്ച​ടി​യാ​യി ഇ​റാ​ൻ ജ​ല​പാ​ത അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തി​നി​ടെ, മേ​ഖ​ല​യി​ൽ സൈ​നി​ക​സാ​ന്നി​ധ്യം യു​എ​സ് ശ​ക്ത​മാ​ക്കി. “യു​എ​സ്എ​സ് ജോ​ർ​ജ് എ​ച്ച്‌​ഡ​ബ്ല്യു ബു​ഷ്’ എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ കൂ​ടി എ​ത്തി​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യു​ടെ മൂ​ന്നു കൂ​റ്റ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളാ​ണു നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റാ​നി​ൽ​നി​ന്നു​ള്ള എ​ണ്ണ ക​ട​ത്തി​യ ക​പ്പ​ലു​ക​ൾ യു​എ​സ് സേ​ന പി​ടി​ച്ചെ​ടു​ത്ത​തും, ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് ഇ​റാ​ൻ ടോ​ൾ പി​രി​ക്കു​ന്ന​തും മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷ​സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ മൈ​നു​ക​ൾ പാ​കു​ന്ന ബോ​ട്ടു​ക​ളെ വെ​ടി​വ​ച്ചി​ടാ​ൻ നാ​വി​ക​സേ​ന​യ്ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ട്രം​പ് ആ​വ​ർ​ത്തി​ച്ചു. ഒ​രു വ​ശ​ത്ത് വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​മ്പോ​ഴും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു​വെ​ന്നാ​ണ് പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ.

Related posts

Leave a Comment