ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്: ഡ​ൽ​ഹി​യി​ൽ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ലേ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ലും, മ​ധ്യ, കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലും താ​പ​നി​ല 40 മു​ത​ൽ 44 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത. ഡ​ൽ​ഹി​യി​ൽ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ ​സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം ഒ​രാ​ഴ്ച​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഠി​ന​മാ​യ ചൂ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നു​മാ​ണ് ന​ട​പ​ടി. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​തി​വു​പോ​ലെ ന​ട​ക്കും.

Related posts

Leave a Comment