ട്രെ​യി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം; പ്ര​ത്യേ​ക​ത​ക​ളു​മാ​യി എ​സ്എ​ൽ​ആ​ർ കോ​ച്ചു​ക​ൾ

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളു​ടെ തു​ട​ക്ക​ത്തി​ലോ ഒ​ടു​വി​ലോ ആ​യി എ​സ്എ​ൽ​ആ​ർ എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ കോ​ച്ചു​ക​ൾ നാം ​സ്ഥി​ര​മാ​യി കാ​ണാ​റു​ണ്ട്. കേ​വ​ലം ഒ​രു ല​ഗേ​ജ് വാ​ൻ എ​ന്ന​തി​ലു​പ​രി ട്രെ​യി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഒ​ന്നാ​ണീ കോ​ച്ച്. ‘സീ​റ്റിം​ഗ്-​കം-​ല​ഗേ​ജ് റേ​ക്ക്’ എ​ന്നാ​ണ് ഇ​തി​ന്‍റെ പൂ​ർ​ണ​രൂ​പം.

പ്ര​ധാ​ന​മാ​യും ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ചാ​ണ് ഈ ​കോ​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഒ​രു ഭാ​ഗം യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ളും പാ​ഴ്സ​ലു​ക​ളും സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു. പ​ത്ര​ങ്ങ​ൾ, ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ​യും ഇ​തി​ലൂ​ടെ​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. കോ​ച്ചി​ലെ മ​റ്റൊ​രു പ്ര​ധാ​ന ഭാ​ഗം ട്രെ​യി​ൻ ഗാ​ർ​ഡി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള കാ​ബി​നാ​ണ്. ഇ​വി​ടെ​യി​രു​ന്നാ​ണ് ഗാ​ർ​ഡ് സി​ഗ്ന​ലു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തും സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തും ട്രെ​യി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തും.

യാ​ത്ര​ക്കാ​ർ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള ചെ​റി​യ ഭാ​ഗം പ​ല​പ്പോ​ഴും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു​മാ​യാ​ണ് മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. ട്രെ​യി​ന്‍റെ അ​റ്റ​ത്താ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും സാ​ധി​ക്കും.

എ​ന്നാ​ൽ പ​ല യാ​ത്ര​ക്കാ​ർ​ക്കും ഈ ​സൗ​ക​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. നി​ശ്ചി​ത പ​രി​ധി​യി​ൽ കൂ​ടു​ത​ലു​ള്ള ല​ഗേ​ജു​ക​ൾ നി​ശ്ചി​ത ഫീ​സ് ന​ൽ​കി ഈ ​കോ​ച്ചി​ൽ ബു​ക്ക് ചെ​യ്ത് കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്കും.

ആ​ധു​നി​ക​വത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ട്രെ​യി​നു​ക​ളി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ വ​ന്ന​തോ​ടെ എ​സ്എ​ൽ​ആ​ർ കോ​ച്ചു​ക​ൾ​ക്ക് പ​ക​രം എ​ൽ​എ​സ്എ​ൽ​ആ​ർ​ഡി കോ​ച്ചു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ ‘ല​ഗേ​ജ്-​കം-​സെ​ക്ക​ൻ​ഡ് ക്ലാ​സ് ല​ഗേ​ജ്-​കം-​ഡി​സേ​ബി​ൾ​ഡ് ഫ്ര​ണ്ട്ലി ക​മ്പാ​ർ​ട്ട്മെ​ന്‍റ്’ ആ​ണി​ത്. മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ൽ വി​ശാ​ല​മാ​യ വാ​തി​ലു​ക​ളും റാ​മ്പു​ക​ളും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

Related posts

Leave a Comment