ഓഫീസ് ഗോസിപ്പുകൾ മിക്കപ്പോഴും ചിരി പടർത്താറുണ്ട്. ജോലി എടുത്ത് മടുത്തി രിക്കുന്പോൾ കിട്ടുന്ന ബ്രേക്ക് സമയങ്ങളെ ആനന്ദകരമാക്കാൻ ഗോസിപ്പ് ചിലരെ സഹായിക്കുമെന്ന് തമാശയായി നമ്മളിൽ പലരും പറയാറുള്ള കാര്യമാണ്. പല ഗോസിപ്പുകളുടേയും ടോപ്പിക് പോലും മാനേജ്മെന്റിനെക്കുറിച്ചുള്ളതായിരിക്കും.
ഇപ്പോഴിതാ അത്തരത്തിലൊരു ഗോസിപ്പും അതിനോട് അനുബന്ധിച്ച് നടന്ന കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓഫീസിൽ നിന്ന് രാജിവച്ചു പോയൊരു സഹപ്രവർത്തകൻ ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ്ടോപ്പ് മറ്റൊരു ആവശ്യത്തിനായി കന്പനി മാനേജർ എടുത്ത് നോക്കി. എന്നാൽ അതിൽ തന്റെ സഹപ്രവർത്തകർ തമ്മിലുള്ളൊരു ചാറ്റ് അബദ്ധത്തിൽ കാണാനിടയായി. മറ്റുള്ളവന്റെ ചാറ്റ് വായിക്കുന്നത് അത്ര നല്ല ശീലമല്ലന്ന് അറിയാമെങ്കിലും തന്നെ കുറിച്ച് അവർ സംസാരിക്കുന്നത് കണ്ടപ്പോൾ അറിയാതെ മുഴുവൻ മെസേജും വായിക്കാൻ തുടങ്ങി. ഓരോ മെസേജ് വായിക്കുന്പോഴും മാനേജർക്ക് തന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി.
എല്ലാം വായിച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു സങ്കടം സഹിക്കാൻ സാധിച്ചില്ല. പത്ത് വർഷം കൂടെ ജോലി ചെയ്തവർ നമ്മൾ വിശ്വസിച്ചവർ നമ്മളെക്കുറിച്ച് മോശമായി പറയുന്നത് കാണുമ്പോൾ ആർക്കും വേദനിക്കും. എന്ന് പറഞ്ഞ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.
ഞാൻ ഒരു മാനേജർ എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും പറയാം—നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന ആ മാനസികാവസ്ഥ തികച്ചും സ്വാഭാവികമാണ്. പത്ത് വർഷത്തെ പരിചയസമ്പത്തുണ്ടായിട്ടും, നമ്മൾ വിശ്വസിച്ചവർ നമ്മളെക്കുറിച്ച് മോശമായി പറയുന്നത് കാണുമ്പോൾ ആർക്കും വേദനിക്കും. നേരിട്ട് കാണുന്പോൾ ചിരിച്ച് സംസാരിക്കുന്നവർ നമ്മുടെ അഭാവത്തിൽ നമ്മളെക്കുറിച്ച് പറയുന്നത് സഹിക്കാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ യുവാവിനെ സമാധാനിപ്പിച്ച് പലരും കമന്റ് ചെയ്തു. നമ്മൾ കുതുന്ന പോലെയല്ല ആളുകൾ ആദ്യം നിങ്ങൾ അത് തിരിച്ചറിയുക എന്നാണ് പലരും പറഞ്ഞത്.
