ഓ​ട​യി​ലെ ച​വ​റു​ക​ൾ​ക്കി​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ട​ത് കു​ഞ്ഞി​ക്കാ​ൽ; നാ​ട്ടു​കാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​ത് ഒ​ന്ന​ര​വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ച​ണ്ഡീ​ഗ​ഡ്: ഓ​ട​യി​ലെ ഇ​രു​ന്പ് വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ഒ​ന്ന​ര വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ഞ്ഞി​നെ തി​രി​ച്ച​റി​യു​ന്ന​തി​നും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചു. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഓ​ട​യു​ടെ സ​മീ​പ​ത്ത് കൂ​ടി പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് അ​വ​ർ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞ് ഇ​രു​മ്പ് വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് എ​ത്തി കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. തു​ട​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. കു​ഞ്ഞി​നെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment