കാ​ത്തി​രി​പ്പി​ന് അ​റു​തി​യാ​വു​ന്നു : താ​മ​ര​ശേ​രി ചു​രം വ​ള​വ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി

താ​മ​ര​ശേ​രി: കാ​ത്തി​രി​പ്പി​ന് അ​റു​തി​യാ​കു​ന്നു. താ​മ​ര​ശേ​രി ചു​രം വ​ള​വ് വീ​തി കൂ​ട്ട​ല്‍ പ്ര​വൃ​ത്തി അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കും. ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളാ​ണ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​ടു​ങ്ങി​യ ഈ ​വ​ള​വു​ക​ളി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. വ​ള​വു​ക​ള്‍ വീ​തി കൂ​ട്ടു​ന്ന​തി​നു ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത വ​ന​ഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ മു​റി​ച്ചു നീ​ക്കി​യി​രു​ന്നു.

ഈ ​സ്ഥ​ല​ത്ത് മ​ണ്ണു​പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ത്തി ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ച ഡി​സൈ​ന്‍ വ​ര്‍​ക്കി​ന് ഐ​ഐ​ടി അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഏ​റ്റ​വും ഇ​ടു​ങ്ങി​യ ആ​റാം വ​ള​വി​ന്‍റെ ഡി​സൈ​ന്‍ വ​ര്‍​ക്കി​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മ്പോ​ഴേ​ക്കും ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളു​ടെ ഡി​സൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ടു​ത്തു ത​ന്നെ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മൂ​ന്നു വ​ള​വു​ക​ളി​ലും മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റി അ​രി​കു​ഭി​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് കെ​ട്ടി​പ്പൊ​ക്കി റോ​ഡ് വീ​തി കൂ​ട്ടി ടാ​ര്‍ ചെ​യ്യു​ന്ന​തി​ന് 22 കോ​ടി രൂ​പ​യു​ടെ ടെ​ന്‍​ഡ​ര്‍ ന്യൂ​ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ ചൗ​ധ​രി ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചു​രം വ​ള​വ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചാ​ല്‍ ചു​ര​ത്തി​ല്‍ ഭാ​ഗീ​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും കൂ​ടി നി​ല​പാ​ട് തേ​ടി​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക.

വ​ന​ഭൂ​മി വി​ട്ടു കി​ട്ടു​ന്ന​തി​നു വ​നം​വ​കു​പ്പി​ന്‍റെ ല​ഭി​ക്കു​ന്ന​തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ല​താ​മ​സ​മെ​ടു​ത്തി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ഭാ​ഗം വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും ഡ്രൈ​വ​ര്‍​മാ​രു​ടെ​യും പേ​ടി സ്വ​പ്നം.

വീ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​വ​ള​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​ത്ത​നെ തി​രി​ക്കു​മ്പോ​ള്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ന്ന​തു പ​തി​വാ​ണ്. കൂ​ടു​ത​ലാ​യും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളു​മാ​ണ് വ​ള​വു​ക​ളി​ല്‍ ത​ക​രാ​റി​ലാ​കു​ന്ന​ത്. ഒ​രേ സ​മ​യം ര​ണ്ടു വ​ശ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു പോ​കാ​ന്‍ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ള്‍​ക്ക് വീ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​രോ വ​ശ​ങ്ങ​ളി​ലു​മു​ള്ള വാ​ഹ​ന​ങ്ങ​ളെ നി​ശ്ചി​ത സ​മ​യം ത​ട​ഞ്ഞി​ട്ടാ​ണ് മ​റു​വ​ശ​ത്തു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ നി​ര​തെ​റ്റി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.

ചു​ര​ത്തി​ലെ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് വ​ള​വു​ക​ള്‍ വീ​തി കൂ​ട്ടി ന​വീ​ക​രി​ച്ച​വ​യാ​ണ്. ഒ​ന്നും ഒ​മ്പ​തും വ​ള​വു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ​ത്തി​ന് വീ​തി​യു​മു​ണ്ട്. ഈ ​വ​ള​വു​ക​ളി​ല്‍ കാ​ര്യ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​റി​ല്ല. ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ള്‍ കൂ​ടി വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ വ​ലി​യ അ​ള​വി​ല്‍ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

Leave a Comment