കൗതുകം നിറഞ്ഞതും ഏറെ രസകരവുമായ വാർത്തയാണ് ആളുകളെ സോഷ്യൽ മീഡിയ ചർച്ചകളിൽ പിടിച്ചിരുത്തുന്നത്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ ഡ്രയർ മെഷീനുള്ളിൽ നിന്ന് അപ്രതീക്ഷിതമായി പണം കണ്ടെത്തിയെന്ന വിചിത്രമായ വാർത്തയാണ് ആളുകളിൽ ആശ്ചര്യവും കൗതുകവും ജനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് യുവാവ് വാങ്ങിയ ഉപകരണം പ്രവർത്തിപ്പിച്ച് നോക്കാൻ നേരത്ത് കേടായ ഉപകരണമാണ് തനിക്ക് വിറ്റതെന്ന് മനസിലാക്കിയ യുവാവ് വിറ്റയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിവാക്കിയിരുന്നു. പിന്നീട് മെഷീൻ പരിശോധിക്കാൻ ആളെ വിളിച്ചുവരുത്തി നോക്കുന്പോഴാണ് അതിൽ നിറയെ പണം ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കാൾ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.ഒട്ടനവധി പേർ ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെ സംഭവം വലിയൊരു തർക്കമായി മാറിക്കഴിഞ്ഞു.
