അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ ഭൂ​രി​ഭാ​ഗ​വും ജ​ന​ങ്ങ​ളോ​ട് അ​നീ​തി കാ​ണി​ക്കു​ന്ന​വ​രാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ


അ​മ്പ​ല​പ്പു​ഴ: ഏ​റ്റു​മു​ട്ട​ലു​ക​ൾ ക്രി​യാ​ത്മ​ക​മാ​ക​ണ​മെ​ന്നും എ​ന്നാ​ൽ, ഇ​ന്നു ക​ണ്ടു​വ​രു​ന്ന​ത് ശ​ത്രു​താ​പ​ര​മാ​യ വൈ​രു​ധ്യ​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് ‘പെ​നു​വ​ൽ’ (ദൈ​വ​ത്തി​ന്‍റെ മു​ഖം)​ പ്ര​കാ​ശ​നം ശാ​ന്തിഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി ജ​ന​ങ്ങ​ളോ​ട് അ​നീ​തി കാ​ണി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. പു​തി​യ ത​ല​മു​റ​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ പ​റ്റി​യ ഫി​ലോ​സ​ഫ​ർ​മാ​ർ ആ​രും ഇ​ന്നി​ല്ല. സ്വ​ന്തം കാ​ര്യം നോ​ക്കാ​നാ​ണ് എ​ല്ലാ​വ​ർ​ക്കും താ​ത്പ​ര്യം. ഭൗ​തി​ക പ്ര​തി​ഭാ​സ​ങ്ങ​ളെ മാ​റ്റി​മ​റി​ക്കാം.​ എ​ന്നാ​ൽ, മ​നു​ഷ്യമ​ന​സു​ക​ളെ മാ​റ്റി​മ​റി​ക്കാ​നാ​ണ് പ്ര​യാ​സം.

ര​ക്ത​പ്പു​ഴ ഒ​ഴു​ക്കി​യ ജീ​വി​ത​ത്തി​ൽ​നി​ന്നു കാ​രു​ണ്യ​ത്തി​ന്‍റെ തേ​ൻ​മ​ഴ പെ​യ്യി​ക്കു​ന്ന പ​രി​ണാ​മ​മാ​ണ് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ന്‍റെ ജീ​വി​ത​മെ​ന്നും മ​ന​ഃസ​മാ​ധാ​ന​ത്തി​ന്‍റെ ബിം​ബ​മാ​ണ് ശാ​ന്തി ഭ​വ​നെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​ാബ​ർ​മ​തി സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​രാ​രി​ക്കു​ള​ത്തി​ന് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ന​ൽ​കി ജി. ​സു​ധാ​ക​ര​ൻ പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ശാ​ന്തി​ഭ​വ​ൻ ട്ര​സ്റ്റി കൈ​ന​ക​രി അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​നാ​യി. ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ച​ന്ത​ൻ, സെ​ന്‍റ് ജോ​­­­­ൺ മ​രി​യ വി​യാ​നി ച​ർ​ച്ച് വി​കാ​രി ഫാ. ​ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. തോ​ബി​യാ​സ് തെ​ക്കേ​പാ​ല​യ് ക്ക​ൽ, ക​വി അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ, രാ​ജു പ​ള്ളി​പ്പ​റ​മ്പി​ൽ, വാ​ർ​ഡ് മെം​ബ​ർ ജെ​സി സോ​ണി, പി.​എ. കു​ഞ്ഞു​മോ​ൻ, ബേ​ബി പ​റ​ക്കാ​ട​ൻ, ഷാ​ജി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

Related posts

Leave a Comment