മണിച്ചേട്ടന്‍ കൈപിടിച്ചു തിരിച്ചപ്പോള്‍ വേദനിച്ച ധര്‍മജന്‍ കയര്‍ത്തു ! ഇതോടെ മണിച്ചേട്ടന്‍ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി; പിണക്കം മാറ്റാനായി മണിച്ചേട്ടന്റെ റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളൊയാകെ ഞെട്ടിച്ചിരുന്നു. കലാഭവന്‍ മണിയ്‌ക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ഇടിച്ചും തല്ലിയുമൊക്കെയാണ് മണിയുടെ സ്‌നേഹപ്രകടനമെന്നും ഷാജോണ്‍ വ്യക്തമാക്കുന്നു.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറയുന്നതിങ്ങനെ… ഏതോ ഒരു സമയത്ത് മണിചേട്ടന്‍ ധര്‍മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. എന്നാല്‍ നന്നായി വേദനിച്ച ധര്‍മജന്‍ മണിച്ചേട്ടനോട് കയര്‍ത്തു. ഞാനും ധര്‍മജനൊപ്പം നിന്നതോടെ മണിച്ചേട്ടന്‍ റൂമില്‍ നിന്നിറങ്ങിപ്പോയി. കുറച്ചു നേരം കഴിഞ്ഞ് മിമിക്രി ആര്‍ടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങള്‍ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആ മനുഷ്യന്‍ അവിടെയിരുന്ന് കുഞ്ഞുകുട്ടികള്‍ പോലെ കരയുന്നു.

ഞങ്ങള്‍ രണ്ടുപേരെയും മാറി മാറി കെട്ടിപിടിച്ചു കരഞ്ഞു. ‘മണി ചേട്ടന്‍ എന്നും സ്‌നേഹം നിറഞ്ഞൊരു ഓര്‍മയാണ്. ഒരിക്കല്‍ മണിചേട്ടന്റെ കൂടെ എനിക്കും ധര്‍മജനും അമേരിക്കയില്‍ ഷോ ഉണ്ടായിരുന്നു. അന്ന് മണിച്ചേട്ടന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടങ്ങളൊന്നുമില്ലായിരുന്നു.അതുകൊണ്ട് എന്റെയും ധര്‍മജന്റെയും കൂടെയായിരുന്നു മണി ചേട്ടന്റെ നടപ്പ് മുഴുവന്‍. കുളിക്കാന്‍ സ്വന്തം റൂമില്‍ പോകുന്നൊരു സമയമൊഴികെ മുഴുവന്‍ നേരവും ഞങ്ങളുടെ കൂടെ. ഇങ്ങനെ സ്‌നേഹിക്കുന്ന മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല…ഷാജോണ്‍ പറയുന്നു.

Related posts