ര​ഘു റാ​യ് ഇനി ഒരു ഓർമ ചിത്രം… ഇ​ന്ത്യ​ൻ ഫോ​ട്ടോ​ജേ​ണ​ലി​സ​ത്തി​ന്‍റെ പി​താ​വ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ര​ഘു റാ​യ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ​യും ഫോ​ട്ടോ ജേ​ണ​ലി​സ​ത്തി​ലെ​യും അ​തി​കാ​യ​ൻ ര​ഘു റാ​യ്(83) അ​ന്ത​രി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. ഭോ​പ്പാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ മു​ഖ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ണ്ണു​ക​ൾ പാ​തി തു​റ​ന്ന പി​ഞ്ചു ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ര​ഘു റാ​യി​യു​ടെ കാ​മ​റ ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് ലോ​കം ക​ണ്ട​ത്.

ഇ​ന്ധി​രാ​ഗ​ന്ധി മു​ത​ലു​ള്ള ഇ​ന്ത്യ​യു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ അ​ത്യ​പൂ​ർ​വ​മാ​യ ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​രം ര​ഘു റാ​യു​ടെ പ​ക്ക​ലു​ണ്ട്. മ​ദ​ർ തെ​രേ​സ​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

പ​ഞ്ചാ​ബി​ലെ ജം​ഗി​ൽ ആ​ണ് ര​ഘു റാ​യ് ജ​നി​ച്ച​ത്. പാ​കി​സ്താ​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ന്ന് ഈ ​സ്ഥ​ലം. ര​ഘു​നാ​ഥ് റാ​യ് ചൗ​ധ​രി എ​ന്നാ​ണ് മു​ഴു​വ​ൻ പേ​ര്. നാ​ല് കു​ട്ടി​ക​ളി​ൽ ഇ​ള​യ​വ​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം സി​വി​ൽ എ​ഞ്ചി​നീ​യ​റാ​യി പ​രി​ശീ​ല​നം നേ​ടി. മൂ​ത്ത സ​ഹോ​ദ​ര​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​സ്. പോ​ളാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് കാ​മ​റ സ​മ്മാ​നി​ച്ച​ത്. അ​ന്നു മു​ത​ൽ ഇ​ന്നു വ​രെ​യും റാ​യ്‌​യു​ടെ കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ പ​തി​ഞ്ഞ കാ​ഴ്ച​ക​ൾ കാ​ഴ്ച​ക്കാ​ര‍​ന്‍റെ മ​ന​സി​ലും മാ​യാ​തെ​മ നി​ൽ​ക്കു​ന്നു.

1962 ൽ ​റാ​യ് ന്യൂ​ഡ​ൽ​ഹി​യി​ലെ ദി ​സ്റ്റേ​റ്റ്‌​സ്‌​മാ​നി​ൽ ഫോ​ട്ടോ​ഗ്ര​ഫ​റാ​യി ചേ​ർ​ന്നു. 1977-ൽ, ​ഹെ​ൻ‌​റി കാ​ർ​ട്ടി​യ​ർ-​ബ്രെ​സ​ൺ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത് മാ​ഗ്നം ഫോ​ട്ടോ​സി​ൽ ചേ​രാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ര​ഘു റാ​യ്. 1972-ൽ ​അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ​ശ്രീ ല​ഭി​ച്ചു. തു​ട​ർ​ന്നു​ള്ള ദ​ശ​ക​ങ്ങ​ളി​ൽ, ടൈം, ​ലൈ​ഫ്, ദി ​ന്യൂ​യോ​ർ​ക്ക് ടൈം​സ്, ന്യൂ​സ് വീ​ക്ക്, ദി ​ന്യൂ​യോ​ർ​ക്ക​ർ എ​ന്നി​വ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​ദ്ദേ​ഹം 18-ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. വേ​ൾ​ഡ് പ്ര​സ് ഫോ​ട്ടോ​യു​ടെ ജൂ​റി​യി​ൽ മൂ​ന്ന് ത​വ​ണ സേ​വ​ന​മ​നു​ഷ്ഠി​ച്ചു, ല​ണ്ട​ൻ, പാ​രീ​സ്, ന്യൂ​യോ​ർ​ക്ക്, ടോ​ക്കി​യോ, സി​ഡ്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി.

Related posts

Leave a Comment