സ​മാ​ധാ​നം പു​ല​രു​മോ? യു​എ​സി​നു മു​ന്നി​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​റാ​ൻ: മു​ന്നോ​ട്ടു​വ​ച്ച​ത് മൂ​ന്നു പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​നു​മാ​യി യു​എ​സി​നു മു​ന്നി​ൽ പു​തി​യ ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ഇ​റാ​ൻ. പാ​ക്കി​സ്ഥാ​ൻ മു​ഖേ​ന​യാ​ണ് ഇ​റാ​ൻ വ്യ​വ​സ്ഥ​ക​ൾ വാ​ഷിം​ഗ്ട​ണി​നു കൈ​മാ​റി​യ​തെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ഗോ​ള ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ക. നി​ല​വി​ലെ യു​ദ്ധം നി​ർ​ത്ത​ലാ​ക്കു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന ല​ക്ഷ്യം. നി​ല​വി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ദീ​ർ​ഘ​കാ​ല വെ​ടി​നി​ർ​ത്ത​ൽ, അ​ല്ലെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ത്രു​ത സ്ഥി​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ ഇ​റാ​ന്‍റെ ല​ക്ഷ്യ​ത്തി​ലു​ൾ​പ്പെ​ടു​ന്നു.

ആ​ണ​വ ക​രാ​ർ ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​നെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ക​യും ഉ​പ​രോ​ധം നീ​ക്കു​ക​യും ചെ​യ്ത​ശേ​ഷം ര​ണ്ടാം​ഘ​ട്ട​മാ​യി ആ​ണ​വ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം, ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ത്തോ​ട് വൈ​റ്റ് ഹൗ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത്ത​രം ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഷ​യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ച​ർ​ച്ച ചെ​യ്യാ​നി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് ഒ​ലീ​വി​യ വെ​യി​ൽ​സ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്നും ഇ​റാ​നെ ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ പാ​ക്കി​സ്ഥാ​ൻ ന​ട​ത്താ​നി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് പി​ന്മാ​റി​യി​രു​ന്നു. ഇ​തി​നി​ടെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി​യു​മാ​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Related posts

Leave a Comment