ഒ​രു​മാ​സ​മാ​യി കാ​ണ്മാ​നി​ല്ല, ഇ​ടു​ക്കി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി സം​ശ​യം; വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; ഇ​ള​യ മ​ക​ൻ ഒ​ളി​വി​ൽ

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. മാ​താ​വ് മേ​രി​ക്കു​ട്ടി മ​ക​ൻ റെ​ജി എ​ന്നി​വ​രെ ഒ​രു​മാ​സ​മാ​യി കാ​ണാ​താ​യി​രു​ന്നു. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​നു​ഷ്യ​ന്‍റേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി. ഫോ​റ​ൻ​സി​ക് സം​ഘം എ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. മേ​രി​ക്കു​ട്ടി​യു​ടെ ഇ​ള​യ മ​ക​ന്‍ സ​ജി​ക്കാ​യു​ള​ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കി.

മേ​രി​ക്കു​ട്ടി​യും മ​ക്ക​ളാ​യ റെ​ജി, സ​ജി എ​ന്നി​വ​ർ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ള​യ മ​ക​നോ​ട് മേ​രി​ക്കു​ട്ടി​യും റെ​ജി​യും എ​വി​ടെ എ​ന്ന ചോ​ദി​ക്കു​മ്പോ​ൾ പ​ല ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ മേ​രി​ക്കു​ട്ടി​യു​ടെ മ​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഇ​വ​രു​ടെ മ​ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. സ​ജി പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​ജി​യെ കാ​ണാ​നി​ല്ലെ​ന്നും ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ഇ​ടു​ക്കി എ​സ്പി അ​റി​യി​ച്ചു. കു​ടും​ബ ത​ര്‍​ക്ക​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ എ​ന്ന​തു​ള്‍​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment