ഇ​നി പ​ഴ​യ രീ​തി​യി​ലേ​ക്ക് ഒ​രു തി​രി​ച്ചു​പോ​ക്കി​ല്ല, പ​ണം നേ​രി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ മാ​റി​യ​ത് വ​ലി​യ ശീ​ല​ങ്ങ​ൾ, വ്യ​ത​സ്ത ജീ​വി​ത ക​ഥ​യു​മാ​യി യു​വ​തി

ഓ​ൺ​ലൈ​ൻ പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ൾ​ക്ക് നേ​രി​ട്ട് പ​ണം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ത​ന്‍റെ അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​യി ദി​ല്ലി സ്വ​ദേ​ശി​യാ​യ സ​ദ​ഫ് എ​ന്ന യു​വ​തി. മൂ​ന്ന് മാ​സ​മാ​യി യു​പി​ഐ ഉ​പ​യോ​ഗി​ക്കാ​തെ പ​ണം നേ​രി​ട്ട് ന​ൽ​കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യ​തി​ലൂ​ടെ താ​ൻ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധാ​ലു​വാ​യെ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ എ​ന്തി​നും ഏ​തി​നും ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ മാ​തൃ​ക​യാ​ണ് ഈ ​യു​വ​തി കാ​ണി​ക്കു​ന്ന​ത്. ര​ണ്ട് മാ​സം യു​പി​ഐ വ​ഴി​പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​തി​രു​ന്ന​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ മാ​റ്റ​ങ്ങ​ളാ​ണ് യു​വ​തി പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ചെ​റി​യ തു​ക​ക​ളു​ടെ ഒ​ന്നി​ല​ധി​കം ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ വ​ലി​യൊ​രു തു​ക കൈ​യി​ൽ നി​ന്ന് പോ​കു​ന്ന​ത് പ​ല​പ്പോ​ഴും തി​രി​ച്ച​റി​യാ​റി​ല്ലെ​ന്നും എ​ന്നാ​ൽ ക​യ്യി​ലു​ള്ള നോ​ട്ടു​ക​ൾ എ​ണ്ണി ന​ൽ​കു​മ്പോ​ൾ പ​ണം ചെ​ല​വാ​കു​ന്ന​ത് കൃ​ത്യ​മാ​യി ബോ​ധ്യ​പ്പെ​ടു​മെ​ന്നും സ​ദ​ഫ് വ്യ​ക്ത​മാ​ക്കു​ന്നു. മാ​ത്ര​മ​ല്ല, ക​യ്യി​ലെ വാ​ല​റ്റി​ൽ എ​ത്ര പ​ണം ബാ​ക്കി​യു​ണ്ടെ​ന്ന് എ​പ്പോ​ഴും നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത് പ്ര​തി​മാ​സ ബ​ജ​റ്റ് കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ പ​ല ക​ട​ക​ളി​ലും ചി​ല്ല​റ ല​ഭി​ക്കാ​ത്ത​ത് ഈ ​രീ​തി​യു​ടെ ഒ​രു പ്ര​ധാ​ന പോ​രാ​യ്മ​യാ​ണെ​ന്നും അ​തി​നാ​ൽ 80 ശ​ത​മാ​നം ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ണ​വും ബാ​ക്കി 20 ശ​ത​മാ​ന​ത്തി​ന് യു​പി​ഐ​യും എ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ താ​ൻ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും യു​വ​തി പ​റ​യു​ന്നു. ഇ​നി പൂ​ർ​ണ​മാ​യും യു​പി​ഐ രീ​തി​യി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും, ഈ ​പു​തി​യ പ​രീ​ക്ഷ​ണം ത​ന്‍റെ സാ​മ്പ​ത്തി​ക ശീ​ല​ങ്ങ​ളെ പോ​സി​റ്റീ​വാ​യി മാ​റ്റി​യെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ​ദ​ഫ് വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

 

Related posts

Leave a Comment