സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മ​ഴ; മൂ​ന്ന് മ​ര​ണം; ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തും ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ: ര​ണ്ട് പേ​രെ കാ​ണാ​താ​യി; 8 ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു.

ഇ​ടു​ക്കി​യി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളും കോ​ട്ട​യ​ത്ത് ഒ​രു മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കോ​ട്ട​യം പൂ​ഞ്ഞാ​റി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ഷി​ക്ക​ല്ലേ​ൽ സു​മ​തി​യാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സു​മ​തി​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​വു​ക​യും മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു.

അ​പ​ക​ട​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് ര​വി​യും മ​ക​ൻ ര​തീ​ഷും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​മ​തി മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ക്കം സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ നാ​യ​ർ മ​രി​ച്ചു. വീ​ടി​നു മു​ക​ളി​ലേ​ക്ക്മ​ണ്ണും പാ​റ​യും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ പൂ​ർ​ണ​മാ​യും പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങ, കൊ​ക്ക​യാ​ർ, മൂ​ന്നി​ല​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.

പൂ​ഞ്ഞാ​ർ പ​യ്യാ​നി​ത്തോ​ട്ട​ത്തി​ൽ മ​ണ​പ്പാ​ട്ട് ജോ​ണി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ല​വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണും ക​ല്ലും വ​ന്നി​ടി​ച്ചാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ മൂ​ന്നം​ഗ കു​ടും​ബ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ജോ​സ​ഫി​ൻ മാ​ണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ബാ​ക്കി ര​ണ്ടു​പേ​ർ​ക്കാ​യി അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ​യി​ൽ പോ​ലീ​സ് ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യോ​ചി​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ തോ​ട് ക​ര​ക​വി​ഞ്ഞു. എ​ൻ​എ​ച്ച് 183 ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​ത​ക​ളി​ൽ വെ​ള്ളം ക​യ​റി.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും മു​ട്ടം, അ​ങ്ക​ണ​വാ​ടി, ച​ള്ളാ​വ​യ​ൽ, മാ​ക്കി​ൽ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ആ​ളു​ക​ൾ ഒ​റ്റ​പ്പെ​ട്ടു. അ​ടി​മാ​ലി ദേ​വി​യാ​ർ കോ​ള​നി, ചാ​റ്റു​പാ​റ, മ​ച്ചി​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റി. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചാ​ക്കോ​ച്ചി വ​ള​വി​ൽ വെ​ള്ള​പ്പാ​ച്ചി​ലും റോ​ഡി​ലേ​ക്ക് പാ​റ​ക്ക​ല്ലു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്തു.

മൂ​ല​മ​റ്റം – വാ​ഗ​മ​ൺ റോ​ഡ്, വാ​ഗ​മ​ൺ – ഈ​രാ​റ്റു​പേ​ട്ട, വാ​ഗ​മ​ൺ – ഉ​പ്പു​ത​റ പാ​ത​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യും ത​ട​സ​പ്പെ​ട്ടു.​മൂ​ല​മ​റ്റം – ആ​ശ്ര​മം – ഉ​ളൂ​പ്പൂ​ണി റോ​ഡി​ലും, മ​ച്ചി​പ്ലാ​വ് മ​ഴു​മ​റ്റം പ​ടി​യി​ലും മ​ണ്ണി​ടി​ച്ചി​ലും മ​രം വീ​ണും റോ​ഡ് ബ്ലോ​ക്കാ​യി. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്ത് പെ​രി​യാ​ർ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് അ​തി​ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ 2.50 മീ​റ്റ​ർ വ​രെ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​യ​ർ​ത്തും.​തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് പ​രി​ധി ക​ട​ന്നു.

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment