ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും കു​ട്ട​നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത് കൃ​ഷി​നാ​ശം മു​ത​ൽ കാ​ൻ​സ​ർ വ​രെ

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ​യും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ കു​ട്ട​നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത് കൃ​ഷി​നാ​ശ​വും കാ​ൻ​സ​ർ വ​രെ​യു​ള്ള മാ​റാ​വ്യാ​ധി​ക​ളും.

കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യെ ഉ​പ്പു​വെ​ള്ള​ത്തി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ഡി​സം​ബ​ർ 15ന് ​അ​ട​ച്ച് മാ​ർ​ച്ച് 31ന് ​തു​റ​ക്കേ​ണ്ട​താ​ണ് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി യ​ഥാ​ക്ര​മം ഏ​പ്രി​ൽ 10, 11, 20 തീ​യ​തി​ക​ളി​ലാ​ണ് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്ന​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു വ​ഴി വ​രു​ന്ന ഉ​പ്പു​ജ​ലം കു​ട്ട​നാ​ട്ടി​ൽ ക​യ​റി​യാ​ലേ നെ​ൽ​കൃ​ഷി​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന വി​ഷാം​ശ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും കു​ട്ട​നാ​ട് ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ.

കാ​യ​ൽ മ​ത്സ്യ​സ​മ്പ​ത്തി​നും കാ​യ​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കും ഉ​പ്പു​ജ​ലം ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​ണ്. പാ​യ​ൽ മൂ​ടി​യ കാ​യ​ലി​ൽ മ​ത്സ്യ​സ​മ്പ​ത്തി​ന് നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഉ​പ്പു​ജ​ലം എ​ത്തു​മ്പോ​ഴാ​ണ് കാ​യ​ലി​ലെ പാ​യ​ൽ അ​ഴി​ഞ്ഞ് അ​ത് മ​ത്സ്യ​ത്തി​ന് ഭ​ക്ഷ​ണ​മാ​കു​ന്ന​ത്.

കൂ​ടാ​തെ കാ​യ​ലി​ൽ വാ​യൂ​പ്ര​വാ​ഹ​വും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ങ്ങ​നെ ഉ​പ്പു​ജ​ലം ക​യ​റി ശു​ചീ​ക​രി​ക്ക​പ്പെ​ട്ട കാ​യ​ലി​ലേ​ക്ക് മ​ഴ​യോ​ടു​കൂ​ടെ ശു​ദ്ധ​ജ​ലം കൂ​ടി എ​ത്തു​ന്ന​തോ​ടെ ഉ​പ്പു കു​റ​ഞ്ഞ് ഒ​രു മ​ധു​രം ജ​ല​ത്തി​നു വ​രും. ഈ ​സ​മ​യ​ത്താ​ണ് കാ​യ​ൽ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ക്കാ​ൻ വൈ​കു​ന്ന​ത് കു​ട്ട​നാ​ട്ടി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഉ​പ്പു​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തും. ഇ​തു​മൂ​ലം മ​ത്സ്യ​സ​മ്പ​ത്തി​ന് വ​ള​രാ​നാ​വാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​വും. ജ​ല​ശു​ദ്ധീ​ക​ര​ണ​വും ന​ട​ക്കി​ല്ല.

ക​ട​ലി​ൽ​നി​ന്നു​ള്ള ഉ​പ്പു ജ​ലം കു​ട്ട​നാ​ട്ടി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​ൻ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നൊ​പ്പം രൂ​പ​ക​ല്പ​ന ചെ​യ്ത​താ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ. എ​ന്നാ​ൽ സ്പി​ൽ​വേ ത​ക​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ വ​ഴി പു​ഞ്ച​കൃ​ഷി സ​മ​യ​ത്തും ഉ​പ്പു​ജ​ലം കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് അ​ട​യ്ക്കു​ന്ന​തി​നൊ​പ്പം ചെ​റു തോ​ടു​ക​ളി​ലൂ​ടെ ഉ​പ്പു​ജ​ലം കു​ട്ട​നാ​ട്ടി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​ൻ ഓ​രു​മു​ട്ടു​ക​ൾ ഇ​ടു​ന്ന പ​തി​വു​ണ്ട്.

ഇ​തും കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലേ​ക്ക് പു​ഞ്ച​കൃ​ഷി സ​മ​യ​ത്തും ഉ​പ്പു​ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഉ​പ്പു​ജ​ല​ത്തോ​ടൊ​പ്പം ഉ​ഷ്ണ​ത​രം​ഗം കൂ​ടി​യാ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 27,000 ഏ​ക്ക​റി​ലെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, പു​ന്ന​പ്ര, അ​മ്പ​ല​പ്പു​ഴ തു​ട​ങ്ങി​യ കൃ​ഷി​ഭ​വ​ൻ പ​രി​ധി​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ന​ഷ്ടം അ​ധി​ക​വു​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ നെ​ടു​മു​ടി​യി​ലെ 24 പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും തോ​ട്ട​പ്പ​ള്ളി സ്പ​ൽ​വേ​യും കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ കു​ട്ട​നാ​ട​ൻ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്ക​പ്പെ​ടൂ. നെ​ടു​മു​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കാ​ൻ​സ​ർ കൂ​ടി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഉ​പ്പു​ജ​ലം കൃ​ത്യ​മാ​യി ക​യ​റി​യി​റ​ങ്ങി കു​ട്ട​നാ​ട്ടി​ലെ കാ​യ​ൽ ആ​വാ​സ​വ്യ​വ​സ്ഥ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​ത്ത​തു മൂ​ല​മാ​ണ് ഇ​തെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

കൃ​ഷി​നാ​ശം മു​റ​പോ​ലെ, ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല

കൃ​ഷി​നാ​ശം മു​റ​പോ​ലെ ന​ട​ക്കു​ന്നെ​ങ്കി​ലും ഇ​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം കൃ​ഷി ന​ശി​ച്ച 27,000 ഏ​ക്ക​ർ സ്ഥ​ല​ത്തെ ക​ർ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ഏ​ക്ക​റി​ന് 19,500 വീ​ത​മാ​ണ് ല​ഭി​ക്കേ​ണ്ട​ത്.

കു​ട്ട​നാ​ട്ടി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടു കൃ​ഷി ന​ട​ക്ക​ണ​മെ​ങ്കി​ൽ ഓ​രു​വെ​ള്ളം ക​യ​റി കു​ട്ട​നാ​ടി​നെ ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ക്ക​ണം. തോ​ടു​ക​ളി​ൽ എ​ക്ക​ല​ടി​ഞ്ഞ് നീ​രൊ​ഴു​ക്കും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തും മാ​റ്റാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​യെ​ങ്കി​ലേ ഉ​പ്പു​വെ​ള്ളം ക​യ​റി​യു​ള്ള ശു​ദ്ധീ​ക​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​ക​യു​ള്ളൂ.

Related posts

Leave a Comment