നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കും: പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​ള​യ മ​ക​ൻ ഒ​ളി​വി​ൽ; തെ​ര​ച്ചി​ൽ ഊ​ർ​ജി​തം

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി​യി​ൽ വീ​ട്ടു​പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കും. മേ​രി​ക്കു​ട്ടി, മ​ക​ൻ റെ​ജി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് 15 ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ മേ​രി​ക്കു​ട്ടി​യു​ടെ ഇ​ള​യ മ​ക​ന്‍ സ​ജി​യാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ കൂ​ടാ​തെ മേ​രി​ക്കു​ട്ടി​ക്ക് ര​ണ്ട് മ​ക്ക​ള്‍​കൂ​ടി​യാ​ണു​ള്ള​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഒ​രു മ​ക​ള്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്. മ​റ്റൊ​രു മ​ക​ള്‍ വി​വാ​ഹി​ത​യു​മാ​ണ്. അ​തേ​സ​മ​യം മേ​രി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ തി​രോ​ധാ​നം വീ​ണ്ടും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. 2018ൽ ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്.

പു​തി​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ജി​യെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ നാ​ല് സം​ഘ​ങ്ങ​ളാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment